
കൊല്‍ക്കത്ത: ഐപിഎല്‍ പതിനൊന്നാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ കുന്തമുനയാണ് കരീബിയന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. സീസണില്‍ ഓപ്പണറായി ഇറങ്ങി ബാറ്റിംഗ് വിസ്‌ഫോടനം തുടരുന്നതിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ അപൂര്‍വ്വ നേട്ടം നരെയ്‌ന്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ഒരു സീസണില്‍ 300 റണ്‍സും 15 വിക്കറ്റും നേടുന്ന നാലാം താരമായി നരെയ്‌ന്‍.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് നരെയ്ന്‍ അപൂര്‍വ്വ നേട്ടം കുറിച്ചത്. മത്സരത്തില്‍ ഒരു വിക്കറ്റും, 10 പന്തില്‍ 29 റണ്‍സും നരെയ്‌ന്‍ എടുത്തിരുന്നു. സീസണില്‍ 14 മത്സരങ്ങളില്‍ 327 റണ്‍സും 16 വിക്കറ്റുകളുമാണ് ഇതിനകം നേടിയിരിക്കുന്നത്. ഷെയ്‌ന്‍ വാട്സണ്‍, ഡ്വെയ്ന്‍ ബ്രാവോ, ജാക്ക് കാലിസ്(രണ്ട് തവണ) എന്നിവരാണ് മുമ്പ് ഈ നേട്ടം കുറിച്ചിട്ടുള്ളത്. ആദ്യ ഐപിഎല്‍ സീസണില്‍ 472 റണ്‍സും 17 വിക്കറ്റുകളും നേടിയ ഷെയ്ന്‍ വാട്‌സണാണ് ഇവരില്‍ മുമ്പന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!