സംഭവം ചില്ലറക്കളിയല്ല; ഐപിഎല്‍ സമ്മാനത്തുക ഞെട്ടിക്കുന്നത്

Web Desk |  
Published : Apr 08, 2018, 03:43 AM ISTUpdated : Jun 08, 2018, 05:48 PM IST
സംഭവം ചില്ലറക്കളിയല്ല; ഐപിഎല്‍ സമ്മാനത്തുക ഞെട്ടിക്കുന്നത്

Synopsis

ഐപിഎല്‍ സമ്മാനത്തുക കേട്ടാല്‍ ആരാധകര്‍ അമ്പരക്കുമെന്നുറപ്പ് 

മുംബൈ: ലോകത്ത് കൂടുതല്‍ ആരാധകരുള്ള ടി20 ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ആരാധക പിന്തുണയും ഗ്ലാമറും കൊണ്ട് ഐപിഎല്ലിന് പിന്നിലാണ് മറ്റ് ലീഗുകളുടെ സ്ഥാനം. പണക്കിലുക്കത്തിലും ഐപിഎല്‍ ഒരുപിടി മുമ്പില്‍ തന്നെ. ഐപിഎല്ലിന്‍റെ ഉയര്‍ന്ന വിപണി മൂല്യം ഇത് തെളിയിക്കുന്നുണ്ട്. ഐപിഎല്‍ സംപ്രേക്ഷണാവകാശം അഞ്ച് വര്‍ഷത്തേക്ക് 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ സ്‌പോര്‍ട്സ് സ്വന്തമാക്കിയത് തന്നെ ഒരു ഉദാഹരണം.

സമ്മാനത്തുകയിലും മറ്റ് ടി20 ലീഗുകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ മറികടക്കില്ല. ആകെ അമ്പത് കോടി രൂപയാണ് വിജയികള്‍ക്ക് ഇക്കുറി ബിസിസിഐ നല്‍കുക. പതിനൊന്നാം സീസണില്‍ വിജയികളാകുന്ന ടീമിന് 20 കോടിയാണ് സമ്മാനത്തുക. രണ്ടാമത് എത്തുന്ന ടീമിന് 12.5 കോടി ലഭിക്കും. അതേസമയം മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 8.75 കോടി വീതമുണ്ട്. 2015ല്‍ ആകെ 40 കോടിയാണ് സമ്മാനത്തുകയായി ടീമുകള്‍ക്ക് ബിസിസിഐ നല്‍കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'നമ്മുടെ ചേട്ടനല്ലെ, എങ്ങനെ അഭിനന്ദിക്കാതിരിക്കും', സെഞ്ചുറിയടിച്ച സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഹാര്‍ദിക്കും ബുംറയും സൂര്യകുമാറും
മുന്നിൽ ഇനി 2 പേർ മാത്രം; വൈഭവിനെയും ഗില്ലിനെയും മറികടന്ന് സഞ്ജുവിന്‍റെ പടയോട്ടം; ഓറഞ്ച് ക്യാപ്പിനായി ചെന്നൈയുടെ ചേട്ടൻ