വിക്കറ്റ് കീപ്പറായി ഗെയ്‌ല്‍; ആരാധകര്‍ക്ക് അമ്പരപ്പ്- വീഡിയോ

Web Desk |  
Published : Apr 26, 2018, 11:14 PM ISTUpdated : Jun 08, 2018, 05:43 PM IST
വിക്കറ്റ് കീപ്പറായി ഗെയ്‌ല്‍; ആരാധകര്‍ക്ക് അമ്പരപ്പ്- വീഡിയോ

Synopsis

വെടിക്കെട്ട് ബാറ്റ്സ്‌മാനെ വിക്കറ്റിന് പിന്നില്‍ കണ്ട ആരാധകര്‍ അമ്പരന്നു‍

ഹൈദരാബാദ്: 'ഈ മനുഷ്യന്‍ വിക്കറ്റ് കീപ്പറും ആണോ'... സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ വെടിക്കെട്ട് ബാറ്റ്സ്‌മാനെ വിക്കറ്റിന് പിന്നില്‍ കണ്ട ആരാധകര്‍ അമ്പരന്നു‍. ബാറ്റിന് പകരം ക്രിസ് ഗെയ്‌ലിന്‍റെ കൈയില്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് കണ്ടാല്‍ ആരാധകര്‍ എങ്ങനെ അതിശയിക്കാതിരിക്കും. സ്ഥിരം വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുല്‍ ബൗണ്ടറിക്ക് പുറത്തുപോയ സമയത്താണ് ഗെയ്‌ല്‍ ഗ്ലൗ അണിഞ്ഞത്. 

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 28ന് മൂന്ന് എന്ന നിലയില്‍ തകര്‍ച്ച നേരിടുന്ന സമയത്തായിരുന്നു ഗെയ്‌ലിന്‍റെ വിക്കറ്റ് കീപ്പിങ് പരീക്ഷണം. ഗെയ്ല്‍ കാര്യമായിട്ടാണോ ഗ്ലൗ അണിഞ്ഞിരിക്കുന്നത് എന്ന് ഒരുവേള ആരാധകര്‍ ചിന്തിച്ചിട്ടുണ്ടാകുമെന്നുറപ്പ്. എന്നാല്‍ മൈതാനത്തേക്ക് തിരിച്ചെത്തിയ രാഹുല്‍ ഗ്ലൗസ് തിരികെ വാങ്ങിയതോടെയാണ് ആരാധകര്‍ക്ക് ഗെയ്‌ലിന്‍റെ തമാശ പിടികിട്ടിയത്. 

ഗെയ്‌ലിന്‍റെ വിക്കറ്റ് കീപ്പിംഗ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഐപിഎല്‍ 2026ലെ ആദ്യ ജയം, ഡല്‍ഹിയെ തകര്‍ത്തത് 23 റണ്‍സിന്
സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം; പട്ടികയില്‍ രാഹുല്‍ മാത്രം