ഐപിഎല്ലിലെ മികച്ച ബൗണ്ടറിലൈന്‍ സേവോ ഇത്...

Web Desk |  
Published : May 12, 2018, 10:00 PM ISTUpdated : Jun 29, 2018, 04:23 PM IST
ഐപിഎല്ലിലെ മികച്ച ബൗണ്ടറിലൈന്‍ സേവോ ഇത്...

Synopsis

കാണാം മന്‍ദീപ് സിംഗിന്‍റെ ബൗണ്ടറിലൈന്‍ സേവ്

ദില്ലി: ക്രിക്കറ്റില്‍ ഫില്‍ഡിംഗില്‍ മികച്ച ക്യാച്ചുകളെ കുറിച്ച് മാത്രമാണ് നമ്മള്‍ സംസാരിക്കാറ്. സാഹസികമായി നിര്‍ണായക റണ്‍സ് സേവ് ചെയ്യുന്നവരെ പലപ്പൊഴും നാം പരിഗണിക്കാറില്ല. എന്നാല്‍ ഐപിഎല്ലില്‍ പിറന്ന മനോഹരമായ ഈ ബൗണ്ടറിലൈന്‍ സേവ് കണ്ടാല്‍ കയ്യടിച്ചേ മതിയാകൂ. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍ താരം മന്‍ദീപ് സിംഗിന്‍റെ വകയായിരുന്നു ഈ ബൗണ്ടറിലൈന്‍ സേവ്. 

പേസര്‍ ഇമേഷ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ഡല്‍ഹിയുടെ ഇടംകൈയന്‍ ബാറ്റ്സ്മാനായ റിഷഭ് പന്ത് ബൗണ്ടറി ലക്ഷ്യമാക്കി പന്ത് ഉയര്‍ത്തിയടിച്ചു. ബൗണ്ടറിക്ക് വാരകള്‍ മാത്രം അകലെ വീണ് കുത്തിയുയര്‍ന്ന പന്ത് മന്‍ദീപിനെ കടന്നുപോകുമെന്ന് തോന്നിച്ചു. എന്നാല്‍ സഹ ഫീല്‍ഡര്‍മാരെ പോലും അമ്പരിപ്പിച്ച് മന്‍ദീപ് പറന്ന് തട്ടിയകറ്റി. മന്‍ദീപിന്‍റെ ശ്രമം എത്രത്തോളം സാഹസികമായിരുന്നു എന്നത് കമന്‍റേറ്റേഴ്സിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. 

മന്‍ദീപ് സിംഗിന്‍റെ ഫീല്‍ഡിംഗ് പ്രകടനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നിർണ്ണായക പോരാട്ടത്തിൽ ഡൽഹിക്ക് ടോസ്; ചെന്നൈ നിരയിൽ വൻ മാറ്റങ്ങൾ, ആരാധകരെ നിരാശരാക്കി ധോണി പുറത്ത് തന്നെ
ഐപിഎല്‍ 2026: പൊള്ളാര്‍ഡിനും രോഹിതിനും പോലും മറികടക്കാനാകാത്ത മുംബൈ റെക്കോ‍ര്‍ഡ്