നൃത്തമാടി യുവിയും നെ‌ഹ്റയും; അമ്പരന്ന് ആരാധകര്‍- വീഡിയോ

Web Desk |  
Published : May 14, 2018, 07:54 PM ISTUpdated : Oct 02, 2018, 06:36 AM IST
നൃത്തമാടി യുവിയും നെ‌ഹ്റയും; അമ്പരന്ന് ആരാധകര്‍- വീഡിയോ

Synopsis

യുവിയുടെയും നെഹ്‌റയുടെയും നൃത്തം കാണാം

ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ദീര്‍ഘകാല സുഹൃത്തുക്കളാണ് ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗും പേസര്‍ ആശിഷ് നെഹ്റയും. ഐപിഎല്ലില്‍ യുവി കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ താരവും നെഹ്‌റ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ബൗളിംഗ് പരിശീലകനുമാണ്. ബാംഗ്ലൂര്‍- പഞ്ചാബ് മത്സരത്തിന് മുമ്പ് പരിശീലത്തിനിടെ ഇരുവരും കണ്ടുമുട്ടിപ്പോള്‍ സംഭവിച്ചത് ആരാധകര്‍ക്ക് കൗതുകമായി.

മൈതാനത്ത് വെച്ച് തമ്മില്‍ കണ്ട ആഹ്ലാദത്തില്‍ ഇരുവരും ചേര്‍ന്ന് നൃത്തമാടുന്നത് ആരാധകര്‍ക്ക് കാണാനായി. വര്‍ഷങ്ങളോളം ഇരുവരെയും ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടിട്ടുള്ള ആരാധകര്‍ക്ക് ഈ നൃത്തം വലിയ കൗതുകമായിരിക്കും എന്ന് തീര്‍ച്ച. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായവര്‍ തമ്മിലുള്ള ആത്മബന്ധം തെളിയിക്കുക കൂടിയാണ് ഈ ഡാന്‍സ് വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മുന്നിൽ റൺമല തീർത്ത് ലക്നൗ; തകർത്തടിച്ച് പൂരൻ; ജയിക്കാൻ വേണ്ടത് 20 ഓവറിൽ 229
'വിജയ് അണ്ണാ'; തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിക്ക് ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി