
ദില്ലി: ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ ഇടംകൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്. ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് വെടിക്കെട്ട് വീരനായ പന്ത് കാഴ്ച്ചവെക്കുന്നത്. ഗ്രൗണ്ടിന്‍റെ നാലുപാടും പന്തടിക്കാനുള്ള കഴിവുകൊണ്ട് ഇന്ത്യയുടെ 'മിസ്റ്റര്‍ 360' എന്ന പേര് ഇതിനകം താരത്തിന് ലഭിച്ചുകഴിഞ്ഞു.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും പതിവ് വെടിക്കെട്ട് തുടരുകയായിരുന്നു ഈ യുവതാരം. മത്സരത്തില്‍ 44 പന്തില്‍ 64 റണ്‍സ് പന്ത് അടിച്ചുകൂട്ടി. നാല് വീതം സിക്സുകളും ബൗണ്ടറികളും ഇതിനിടെ പന്ത് പറത്തി. എന്നാല്‍ ഒറ്റക്കൈ കൊണ്ടുള്ള കൂറ്റന്‍ സിക്സുകളായിരുന്നു മത്സരത്തില്‍ പന്തിന്‍റെ സ്‌പെഷല്‍. മുസ്‌താഫിസര്‍ എറിഞ്ഞ 15-ാം ഓവറിലെ രണ്ടാം പന്തില്‍ പിറന്ന അത്തരമൊരു ഒറ്റകൈയന്‍ സിക്‌സ് കാണാം.
പന്തിന്‍റെ ഒറ്റകൈയന്‍ സിക്സ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!