നിര്‍ണായക മത്സരത്തില്‍ മുംബൈക്ക് 175 റണ്‍സ് വിജയലക്ഷ്യം

web desk |  
Published : May 20, 2018, 05:42 PM ISTUpdated : Oct 02, 2018, 06:32 AM IST
നിര്‍ണായക മത്സരത്തില്‍ മുംബൈക്ക് 175 റണ്‍സ് വിജയലക്ഷ്യം

Synopsis

ഫിറോസ് ഷാ കോട്‌ലയില്‍ ടോസ് നേടിയ ഡെല്‍ഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. ഫിറോസ് ഷാ കോട്‌ലയില്‍ ടോസ് നേടിയ ഡെല്‍ഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 174 റണ്‍സ് നേടി

ഓപ്പണര്‍മാരായ പൃഥ്വി ഷാ (8 പന്തില്‍ 12), ഗ്ലെന്‍ മാക്‌സ്‌വെല്‍ (18 പന്തില്‍ 22), മൂന്നാമന്‍ ശ്രേയാസ് അയ്യര്‍ (10 പന്തില്‍ 6) എന്നിവര്‍ അധികനേരം ക്രീസീല്‍ പിടിച്ചു നില്‍ക്കാനായില്ല. പിന്നാലെ എത്തിയ ഋഷഭ് പന്തി (44 പന്തില്‍ 64) ന്റെ ഇന്നിങ്‌സാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

വിജയ് ശങ്കറിന്റെ (30 പന്തില്‍ 43) ഇന്നിങ്‌സും ഡെല്‍ഹിയുടെ സഹായത്തിനെത്തി. അവസാന ഓവറില്‍ അഭിഷേക് ശര്‍മയും കൂട്ടെത്തിയപ്പോള്‍ സ്‌കോര്‍ 170 കടന്നു. അഭിഷേക് 15 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് മര്‍കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ഒന്നല്ല, രണ്ടല്ല, തുടരെ മൂന്ന് വർഷം ഓറഞ്ച് ക്യാപ് കൈവിടാത്ത സംഘം
ഐപിഎല്‍ 2026: ഫിനിഷർ റോള്‍ വഴങ്ങാത്തതോ ശിവം ദുബെയുടെ മോശം ഫോമിന്റെ കാരണം?