മികച്ച ബൗണ്ടറിലൈന്‍ ക്യാച്ചുകളില്‍ ഇതുമുണ്ട്- വീഡിയോ

Web Desk |  
Published : May 05, 2018, 09:57 PM ISTUpdated : Jun 08, 2018, 05:47 PM IST
മികച്ച ബൗണ്ടറിലൈന്‍ ക്യാച്ചുകളില്‍ ഇതുമുണ്ട്- വീഡിയോ

Synopsis

സൗത്തി എടുത്ത ക്യാച്ചിനെ അതിമനോഹരം എന്നേ വിളിക്കാനാകൂ

പുനെ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഒട്ടേറെ മികച്ച ബൗണ്ടറിലൈന്‍ ക്യാച്ചുകള്‍ ഇതിനകം പിറന്നുകഴിഞ്ഞു. പുനെയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിലും ഇത്തരമൊരു ക്യാച്ച് ആരാധകര്‍ക്ക് കാണാനായി. റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ടീം സൗത്തിയാണ് ബൗണ്ടറിലൈനില്‍ ഫീല്‍ഡിംഗ് മികവ് കൊണ്ട് ശ്രദ്ദേയനായ താരം.

ഉമേഷ് യാദവ് എറിഞ്ഞ ഒമ്പതാം ഓവറില്‍ ചെന്നൈ താരം സുരേഷ് റെയ്നയുടെ സിക്സര്‍ ശ്രമമാണ് സൗത്തിയില്‍ അവസാനിച്ചത്. പന്തിന്‍റെ ദിശ കൃത്യമായി മനസിലാക്കിയായിരുന്നു സൗത്തിയുടെ ഇടപെടല്‍. ഉയര്‍ന്നുചാടി ക്യാച്ചെടുത്ത ശേഷം, നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ബൗണ്ടറിലൈനില്‍ തട്ടാതെ പന്ത് മുകളിലേക്കെറിഞ്ഞ് സൗത്തി ബൗണ്ടറിക്ക് പുറത്തേക്ക് ചാടി. 

പിന്നാലെ ബാലന്‍സ് ലഭിച്ച ശേഷം തിരികെ ബൗണ്ടറി ലൈനുള്ളില്‍ കടന്ന് സുരക്ഷിതമായി രണ്ടാം ശ്രമത്തില്‍ വിക്കറ്റുറപ്പിച്ചു. പുറത്താകുമ്പോള്‍ 20 പന്തില്‍ 25 റണ്‍സായിരുന്നു റെയ്നയുടെ സമ്പാദ്യം. ഈ സമയം ഒരു വിക്കറ്റിന് 32 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. മത്സരത്തില്‍ ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് സൗത്തി കാഴ്ച്ചവെച്ചത്.

സൗത്തിയുടെ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്ലിൽ 'ഹണിട്രാപ്പ്' ഭീഷണിയും, താരങ്ങളുടെ മുറികളിൽ മിന്നൽ പരിശോധനക്ക് ബിസിസിഐ; ചട്ടലംഘനമുണ്ടായാൽ കടുത്ത നടപടി
ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്