രാഖി കെട്ടിയ ചിത്രം പോസ്​റ്റ്​ ചെയ്ത ഇർഫാന്‍ പഠാന് പൊങ്കാല

Published : Aug 08, 2017, 04:05 PM ISTUpdated : Oct 05, 2018, 04:10 AM IST
രാഖി കെട്ടിയ ചിത്രം പോസ്​റ്റ്​ ചെയ്ത ഇർഫാന്‍ പഠാന് പൊങ്കാല

Synopsis

ട്രോളന്മാരുടെ  സ്ഥിരം ഇരയായി മാറിയിരിക്കുകയാണ് ക്രിക്കറ്റ്​ താരം ഇർഫാൻ പഠാൻ. രക്ഷാബന്ധൻ ദിനത്തിൽ ആശംസ നേർന്ന്​ കൈയിൽ രാഖി കെട്ടിയ ഫോട്ടോ സഹിതം  ഇൻസ്​റ്റാഗ്രമിൽ ഇർഫാൻ പോസ്റ്റ് ചെയ്തതാണ് ട്രോളൻമാരെയും മതതീവ്രവാദികളെയും ചൊടിപ്പിച്ചത്.  അദ്ദേഹത്തെ രൂക്ഷമായി ആക്രമിക്കുന്ന നിരവധി കമൻ്റുകളുമായി നിമിഷങ്ങള്‍ക്കമാണ് വിമർശകർ എത്തിയത്.

ഒരു മുസ്ലീം യുവാവ് ഹിന്ദു ആചാരം അനുഷ്ഠിച്ചുവെന്ന് ഇർഫാനെതിരെ ആഞ്ഞടിച്ചു.  പിതാവ് മൌലവി ആയിട്ടും ഇർഫാൻ ഇസ്ലാം വിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നായിരുന്നു മറ്റൊരു ട്രോൾ. ഇത് ആദ്യമായല്ല മതത്തിൻ്റെ പേരിൽ  മുസ്ലം ക്രിക്കറ്റ് താരങ്ങൾ  വിവാദത്തിൽ പെടുന്നത്.

കഴിഞ്ഞ മാസമാണ് ഭാര്യ സഫയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഇർഫാൻ പുലിവാൽ പിടിച്ചത്. ഇർഫാനോടൊപ്പം ഇരുന്ന ഭാര്യയുടെ കൈയിൽ നെയിൽ പോളിഷ് ഇട്ടതായിരുന്നു അന്നത്തെ വിമർശനം. മകനൊപ്പം ചെസ് കളിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെയും യാഥാസ്ഥിതികർ വിമർശനം ഉന്നയിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി