കേരള ബ്ലാസ്റ്റേഴ്‌സ് ഡേവിഡ് ജെയിംസിനെ പുറത്താക്കി

By Web TeamFirst Published Dec 18, 2018, 11:24 AM IST
Highlights

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ക്ലബിന്‍റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജെയിംസിന് പഴികേട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ക്ലബിന്‍റെ നിര്‍ണായക തീരുമാനം... 
 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എൽ നാലാം സീസണിൽ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്‍റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജെയിംസിന് പഴികേട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയുള്ള തീരുമാനം വന്നത്. 

ഇതേസമയം പരസ്പര ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ക്ലബിന്‍റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നൽകി വന്ന സേവനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നൽകുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വരുൺ ത്രിപുരനേനി അറിയിച്ചു.

ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്‌മെന്റും നൽകി വന്ന പിന്തുണയ്ക്കും സഹായങ്ങൾക്കും പൂർണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് ടീമിൽ നിന്നുള്ള വിടവാങ്ങൽ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയ്ക്കും അദേഹം നന്ദി പറഞ്ഞു.

click me!