
മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ മൂന്ന് മലയാളികളെ ആദ്യ ഇലവനില്‍ നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളികളായ അനസ് എടത്തൊടിക, സക്കീര്‍ മുണ്ടംപാറ, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ ആദ്യ ഇലവനിലുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് മഞ്ഞപ്പടയുടെ ആദ്യ ഇലവനിലുള്ളത്.
പ്രതിരോധതാരം സിറില്‍ കാലിക്ക് പകരം ലാല്‍റുവാത്താരയാണ് ഇന്ന് കളിക്കുന്നത്. സന്ദേശ് ജിംഗാന്‍ നയിക്കുന്ന ടീമില്‍ ധീരജ് സിംഗ് തന്നെയാണ് ഗോള്‍വല കാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!