ഐഎസ്എല്‍: ഡല്‍ഹിക്കെതിരെ സമനില തെറ്റാതെ ജംഷഡ്പൂര്‍

By Web TeamFirst Published Nov 4, 2018, 10:17 PM IST
Highlights

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ തളച്ച്(2-2) ഡല്‍ഹി ഡൈനാമോസ്. സമനിലയില്‍ കുരുങ്ങിയെങ്കിലും ഏഴ് കളികളില്‍ 11 പോയന്റുമായി ജംഷഡ്പൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിയില്‍ വ്യക്തമായ ആധിപത്യം നേടിയിട്ടും ഏഴാം മത്സരത്തിലും ജയമില്ലാതെ മടങ്ങിയെന്ന നിരാശ ഡല്‍ഹിക്ക് ബാക്കിയായി.

ദില്ലി: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ തളച്ച്(2-2) ഡല്‍ഹി ഡൈനാമോസ്. സമനിലയില്‍ കുരുങ്ങിയെങ്കിലും ഏഴ് കളികളില്‍ 11 പോയന്റുമായി ജംഷഡ്പൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിയില്‍ വ്യക്തമായ ആധിപത്യം നേടിയിട്ടും ഏഴാം മത്സരത്തിലും ജയമില്ലാതെ മടങ്ങിയെന്ന നിരാശ ഡല്‍ഹിക്ക് ബാക്കിയായി.

ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഡല്‍ഹി സമനില പിടിച്ചത്. കളിയുടെ നാൽപ്പതാം മിനുട്ടിൽ ഗൗരവ് മുഖിയുടെ പാസിൽ  കൗണ്ടർ അറ്റാക്കിലൂടെ സിഡോഞ്ചയാണ് ജംഷഡ്പൂരിന് ലീഡ് സമ്മാനിച്ചത്. ലീഗിലെ സിഡോഞ്ചയുടെ മൂന്നാം ഗോളായിരുന്നു ഇത്.

ജംഷഡ്പൂർ ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ചാങ്തെയിലൂടെ  55-ാം മിനുട്ടിൽ ഡൈനാമോസ് സമനില ഗോൾ നേടി. നാലു മിനുട്ടുകൾക്കകം ഒരു ഹെഡറിലൂടെ‌ കാർമോണ ഡെൽഹിയെ 2-1ന് മുന്നിൽ എത്തിച്ചു. ആദ്യ ജയം സ്വപ്നം കണ്ട ഡല്‍ഹിയെ 72-ാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് തിരി ജംഷഡ്പൂരിന് സമനില ഗോള്‍ സമ്മാനിച്ചു.

click me!