കൊച്ചിയില്‍ മഞ്ഞപ്പടയ്ക്ക് ആവേശം പകരാന്‍ പട്ടാളവേഷത്തില്‍ ലാലേട്ടന്‍‍!

Published : Oct 20, 2018, 07:15 PM ISTUpdated : Oct 20, 2018, 07:17 PM IST
കൊച്ചിയില്‍ മഞ്ഞപ്പടയ്ക്ക് ആവേശം പകരാന്‍ പട്ടാളവേഷത്തില്‍ ലാലേട്ടന്‍‍!

Synopsis

രണ്ടാം ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശം പകരാന്‍ പട്ടാളവേഷത്തില്‍ മോഹന്‍ലാല്‍. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറാണ് ലാലേട്ടന്‍...  

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശം പകരാന്‍ പട്ടാളവേഷത്തില്‍ മോഹന്‍ലാല്‍. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ഡൈനമോസാണ് എതിരാളികള്‍. 

സീസണില്‍ ആദ്യമായി സി.കെ വിനീത് ആദ്യ ഇലവനില്‍ കളിക്കുന്നു എന്നതാണ് ശ്രദ്ധേയം. മറ്റൊരു മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദും ആദ്യ ഇലവനിലുണ്ട്. സക്കീര്‍ മുണ്ടംപാറ പകരക്കാരുടെ നിരയിലുമുണ്ട്. ധീരജ് സിംഗിന് പകരം നവീന്‍ കുമാറാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വല കാക്കുന്നത്. വിലക്കിലുള്ള അനസ് എടത്തൊടിക ഇന്നും കളിക്കില്ല എന്നതും ശ്രദ്ധേയമാണ്. 
 

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്