
കൊച്ചി: ഐഎസ്എല്‍ രണ്ടാം ഹോം മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സി.കെ വിനീത് ആദ്യ ഇലവനില്‍. മറ്റൊരു മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദും ആദ്യ ഇലവനിലുണ്ട്. സക്കീര്‍ മുണ്ടംപാറ പകരക്കാരുടെ നിരയിലുമുണ്ട്. ധീരജ് സിംഗിന് പകരം നവീന്‍ കുമാറാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വല കാക്കുന്നത്. വിലക്കിലുള്ള അനസ് എടത്തൊടിക ഇന്നും കളിക്കില്ല.
സ്വന്തം കാണികള്‍ക്ക് മുന്നിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പിച്ച് തുടങ്ങിയ മഞ്ഞപ്പട മുംബൈക്കെതിരെ അവസാന നിമിഷം സമനില വഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാഴ്‌ച്ചത്തെ വിശ്രമത്തിന് ശേഷം പിഴവുകളെല്ലാം പരിഹരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത് എന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുന്നത്. സീസണിലെ ആദ്യ ജയമാണ് ഡൈനമോസിന്‍റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!