ഐഎസ്എല്‍; വിദേശ താരങ്ങള്‍ക്ക് തിരിച്ചടി

Web Desk |  
Published : Mar 26, 2018, 07:37 PM ISTUpdated : Jun 08, 2018, 05:49 PM IST
ഐഎസ്എല്‍; വിദേശ താരങ്ങള്‍ക്ക് തിരിച്ചടി

Synopsis

ടീമിലെ വിദേശ താരങ്ങളുടെ എണ്ണം കുറച്ചു

മുംബൈ: ഐഎസ്എല്‍ നിയമാവലിയില്‍ നിര്‍ണായക മാറ്റം. അടുത്ത സീസണ്‍ മുതല്‍ ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന വിദേശ താരങ്ങളുടെ എണ്ണം എട്ടില്‍ നിന്ന് ഏഴായി കുറച്ചു. എന്നാല്‍ ആദ്യ ഇലവനില്‍ കളിക്കാവുന്ന താരങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല. അഞ്ച് വിദേശ താരങ്ങള്‍ക്ക് ഒരേസമയം കളിക്കാനാകും.

2014ല്‍ ഐഎസ്എലിന്‍റെ ആദ്യ സീസണില്‍ 11 വിദേശികള്‍ക്ക് ഒരു ടീമില്‍ കളിക്കാനുള്ള അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ എന്ന വാദമുയര്‍ത്തി ഇത് പിന്നീട് കുറച്ചുകൊണ്ടുവരികയായിരുന്നു. ടീമിലെ സൂപ്പര്‍ താരങ്ങളായ വിദേശികളെ നിലനിര്‍ത്താനാണ് നിലവില്‍ ക്ലബുകള്‍ ശ്രമിക്കുന്നത്.  

അഞ്ചാം സീസണ്‍ മുതല്‍ ഒരു ടീമിന് പരമാവധി 25 താരങ്ങളെയാണ് സ്വന്തമാക്കാനാവുക. അതേസമയം കുറഞ്ഞത് 22 താരങ്ങള്‍ ടീമിലുണ്ടാവുകയും വേണം. 16 ഇന്ത്യന്‍ താരങ്ങളും രണ്ട് അണ്ടര്‍ 21 താരങ്ങളും ഉണ്ടായിരിക്കണമെന്നും പുതിയ നിയമാവലിയിലുണ്ട്. താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം വന്നാല്‍ പകരം താരങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതില്‍ തടസമില്ല.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

44 റണ്‍സിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകള്‍; രഞ്ജി ട്രോഫിയില്‍ ഛണ്ഡിഗഢിന് മേല്‍ക്കൈ
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ