വിനീതാണ് താരം; റെനെ മ്യൂലന്‍സ്റ്റീന്‍ പറയുന്നു

Published : Dec 15, 2017, 05:54 PM ISTUpdated : Oct 05, 2018, 12:29 AM IST
വിനീതാണ് താരം; റെനെ മ്യൂലന്‍സ്റ്റീന്‍ പറയുന്നു

Synopsis

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുന മലയാളി താരം സി.കെ വിനീതാണെന്ന് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. മികച്ച താരമായ വിനീതിന് ഒരൊറ്റ ഗോള്‍ നേടിയാല്‍ ഫോമിലേക്കെത്താനും അതുവഴി ടീമിന് ഊര്‍ജം നല്‍കാനും കഴിയുമെന്നും മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പ്രിയതാരം സി.കെ വിനീതിനെ കുറിച്ച് വാചാലനായത്.

യുവതാരങ്ങള്‍ക്ക് ആവേശവും ബ്ലാസ്റ്റേഴ്‌സിന്‍റെ അവിഭാജ്യഘടകമാണ് വിനീതെന്നും റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ താരമാണ് സി.കെ വിനീത്. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയം നേടി സീസണില്‍ വരവറിയിക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസറ്റേഴ്സ്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന വിനീത് ടീമില്‍ തിരിച്ചെത്തുമെന്ന സൂചനയാണ് റെനിച്ചായന്‍ നല്‍കിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു മിന്നി, ചെന്നൈയും, കൊല്‍ക്കത്തയെ വീഴ്ത്തി തുടര്‍ച്ചയായ രണ്ടാം ജയം, പോയിന്‍റ് പട്ടികയില്‍ മുംബൈയെ മറികടന്നു
ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ സഞ്ജുവിന്‍റെ മാസ് എന്‍ട്രി, റണ്‍വേട്ടക്കാരില്‍ ടോപ് 5ൽ ഇടം നേടി മലയാളി താരം