
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ വെബ്സൈറ്റ് നോക്കി കളികാണാന്‍ പോകുന്നവര്‍ സൂക്ഷിക്കുക. നാലാം സീസണ്‍ ആരംഭിച്ചിട്ടും മൂന്നാം സീസണിലെ വിവരങ്ങളാണ് സൈറ്റില്‍ ലഭ്യമാകുന്നത്. ടീമുടമ സച്ചിന്‍ ടെന്‍ഡുള്‍ക്കറും ചലച്ചിത്രതാരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും നില്‍ക്കുന്ന കഴിഞ്ഞ വര്‍ഷത്തെ ചിത്രമാണ് വെബ്സൈറ്റിന്‍റെ കവര്‍ഫോട്ടോ. മുഹമ്മദ് റാഫിയും ഹെംഗ്ബാര്‍ട്ടും മൈക്കിള്‍ ചോപ്രയും ഇപ്പോളും ടീമിനൊപ്പമുണ്ടെന്ന് വെബ്സൈറ്റ് പറയുന്നു. ഇനി കളിമാറുമെന്ന ബ്ലാസ്റ്റേഴ്സിന്‍റെ തലവാചകവും സൈറ്റിലില്ല.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളുടെ ഷെഡ്യൂളും പഴയതുതന്നെ. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് നോര്‍ത്ത് ഇസ്റ്റ് യുണൈറ്റഡുമായി നടന്ന ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കാണാന്‍ ഇപ്പോളും ടിക്കറ്റ് ലഭിക്കും. ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തിയതും ബള്‍ഗേറിയന്‍ ഇതിഹാസം ദിമിതര്‍ ബെര്‍ബറ്റോവടക്കമുള്ള പുതുനിര ടീമിനൊപ്പം ചേര്‍ന്നതും വെബ്സൈറ്റ് അറിഞ്ഞിട്ടില്ല. എന്നാല്‍ വിവരങ്ങള്‍ നല്‍കാതെ പോയിന്‍റ് ടേബിള്‍ ഒഴിച്ചിട്ടത് മാത്രമാണ് ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!