ഏകദിന ക്രിക്കറ്റില് 11 പന്തില് അര്ധസെഞ്ച്വുറി നേടിയ വൈഭവ് സൂര്യവംശിയുടെ ലോക റെക്കോര്ഡിനരികിലെത്തി ഓസ്ട്രേലിയന് താരം ജാക് ഫ്രേസര് മക്ഗുര്ക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഓസ്ട്രേലിയന് ആഭ്യന്തര ക്രിക്കറ്റില് വണ് ഡേ കപ്പിലാണ് സൗത്ത് ഓസ്ട്രേലിയന് താരമായ ജാക് ഫ്രേസര് 14 പന്തില് അര്ധസെഞ്ച്വറി നേടിയത്.
അഡലെയ്ഡ്: ഏകദിന ക്രിക്കറ്റില് 11 പന്തില് അര്ധസെഞ്ച്വുറി നേടിയ വൈഭവ് സൂര്യവംശിയുടെ ലോക റെക്കോര്ഡിനരികിലെത്തി ഓസ്ട്രേലിയന് താരം ജാക് ഫ്രേസര് മക്ഗുര്ക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഓസ്ട്രേലിയന് ആഭ്യന്തര ക്രിക്കറ്റില് വണ് ഡേ കപ്പിലാണ് സൗത്ത് ഓസ്ട്രേലിയന് താരമായ ജാക് ഫ്രേസര് 14 പന്തില് അര്ധസെഞ്ച്വറി നേടിയത്. ക്വൂന്സ് ലാന്ഡിനെതിരെ അഡലെയ്ഡില് സൗത്ത് ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില് 397 റണ്സാണ് അടിച്ച് കൂട്ടിയത്.
24 വയസുള്ള ഓപണിംഗ് ബാറ്റ്സ്മാന് ജാക് ഫ്രേസര് സ്വന്തം പേരിലുള്ള ടൂര്ണമെന്റ് റെക്കോര്ഡ് തകര്ത്തു കൊണ്ടാണ് പതിനാല് പന്തുകളില് ഫിഫ്റ്റി നേടിയത്. 63 പന്തുകളില് 122 റണ്സാണ് താരം നേടിയത്. പത്ത് ഫോറും ഒമ്പത് സിക്സറുകളും ഉള്പ്പെടുന്ന ഇന്നിംഗ്സ്.
ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില് നാലാമത്തെ വേഗമേറിയ അര്ധസെഞ്ച്വറിയാണ് ജാക് ഫ്രേസറിന്റേത്. സൗത്ത് ഓസ്ട്രേലിയയുടെ ക്യാപ്റ്റന് നഥാന് മക്സ്വീനിയും മികച്ച പ്രകടനം കാഴ്ചവെച്ചു. മക്സ്വീനി തന്റെ മൂന്നാമത് ലിസ്റ്റ് എ സെഞ്ച്വറി നേടി. 103 പന്തുകളില് 106 റണ്സാണ് ക്യാപ്റ്റന്റെ സംഭാവന.
ടോം സ്ട്രാക്കര് എറിഞ്ഞ രണ്ടാം ഓവറില് 22 റണ്സ് അടിച്ചുകൂട്ടിയാണ് സൗത്ത് ഓസ്ട്രേലിയന് ടീമിന്റെ ഓപണിംഗ് സഖ്യം കൂറ്റന് സ്കോറിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ആറാം ഓവറില് ഫ്രേസര് അര്ധസെഞ്ച്വറി പൂര്ത്തിയാക്കി. 22 പന്തുകളില് നിന്ന് ഫ്രേസര് 75 റണ്സിലെത്തി. പിന്നീടാണ് സ്കോറിംഗ് വേഗം കുറഞ്ഞത്. നേരത്തെ 29 പന്തുകളില് ലിസ്റ്റ് എ സെഞ്ച്വറി നേടി റെക്കോര്ഡിട്ട ഫ്രേസറിന് ആ റെക്കോര്ഡ് മറികടക്കാനുള്ള ഫോം ഉണ്ടായിരുന്നു. എന്നാല്, പലപ്പോഴും എടുത്തുചാടി അടിച്ച് ഔട്ടാകുന്നതിന് അടുത്തുവരെ എത്തിയ ഫ്രേസര് 49 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
