
കൊച്ചി: മഞ്ഞപ്പട ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം. പരിശീലകന്‍ റെനെ മൂളന്‍സ്റ്റീനിന്‍റെ ശിഷ്യനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ താരം വെസ് ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ കളിക്കും. പരിക്കേറ്റതിനെ തുടര്‍ന്ന് വെസ് ബ്രൗണ്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ഐഎസ്എല്ലില്‍ ബ്രൗണിന്‍റെ ആദ്യ മത്സരമാണിത്.
450ലേറെ മല്‍സരങ്ങള്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട് വെസ് ബ്രൗണ്‍. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 300ലേറെ മത്സരങ്ങള്‍ കളിച്ചു. ഏഴ് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും മൂന്ന് ലീഗ് കപ്പുകളും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡുകളും രണ്ട് തവണ ചാംപ്യന്‍സ് ലീഗും സ്വന്തം പേരിലുണ്ട്. വെസ് ബ്രൗണ്‍ എത്തുന്നതോടെ ബ്ലാസ്റ്റേഴ്സ് കരുത്തുകാട്ടും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!