
കൊളംബോ: രവീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ മികവിൽ കൊളംബോ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് വിജയം. നാലാം ദിനം ചായയ്ക്ക് ശേഷം ഇന്ത്യ ശ്രീലങ്കയെ 386 റണ്‍സിന് ഓള് ഔട്ട് ആക്കുകയായിരുന്നു. ഒരിന്നിംഗ്സിനും 53 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.
രണ്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ലങ്കയ്ക്ക് സ്കോർ 238ൽ നാലാം ദിനത്തിലെ ആദ്യ വിക്കറ്റ് നഷ്ടമായി. നൈറ്റ് വാച്ച്മാനായി മലിന്ദ പുഷ്പകുമാര പുറത്ത്. പിന്നീട് കൃത്യമായ ഇടവേകളിൽ ബാറ്റ്സ്മാൻമാർ ജഡേജയ്ക്കു വിക്കറ്റുകൾ നൽകി മടങ്ങി. കരുണരത്നെ 144 റണ്‍സ് നേടി പുറത്തായി. എയ്ഞ്ചലോ മാത്യൂസ് 36 റണ്‍സ് നേടി. 152 റണ്‍സ് വഴങ്ങിയാണ് ജഡേജയുടെ അഞ്ചുവിക്കറ്റ് നേട്ടം.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622ന് മറുപടി നൽകിയ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 183 റണ്‍സിൽ തീർന്നു. ഇന്ത്യക്കു 439 റണ്‍സിന്റെ തകർപ്പൻ ലീഡ്. രണ്ടാം ഇന്നിംഗ്സിനു ബാറ്റിംഗിനിറങ്ങാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ലങ്കയെ ഫോളോ ഓണിനു വിളിച്ചു. ഫോളോ ഓണിൽ ലങ്കൻ ബാറ്റ്സ്മാ·ാരായ കുശാൽ മെൻഡിസും (110) ദിമുത് കരുണരത്നെയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ സമർഥമായി നേരിട്ടതോടെ ലങ്ക മികച്ച രീതിയിലാണ് മൂന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!