ജഡേജയെ പേടിപ്പിച്ച് നിര്‍ത്തി ധോണി- വീഡിയോ

web desk |  
Published : May 13, 2018, 07:16 PM ISTUpdated : Jun 29, 2018, 04:10 PM IST
ജഡേജയെ പേടിപ്പിച്ച് നിര്‍ത്തി ധോണി- വീഡിയോ

Synopsis

ഹര്‍ഭജന്‍ സിങ് ഏഴാം ഓവറില്‍ ശിഖര്‍ ധവാന്‍ സിംഗിളിനായി ശ്രമിക്കുന്നതിനിടെയാണ് സംഭവം

പൂനെ: ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ധോണി അറിയപ്പെടുന്നത്. ഗ്രൗണ്ടിലും പുറത്തും അദ്ദേഹത്തിന്റെ പെരുമാറ്റം അങ്ങനെ തന്നെ. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോഴും ചെന്നൈയുടെ തല അങ്ങനെയായിരുന്നു. 

അപൂര്‍വമായിട്ട് മാത്രമാണ് അദ്ദേഹം താരങ്ങളുടെ നേര്‍ക്ക് ദേഷ്യത്തോടെ നോക്കുക പോലും ചെയ്യുന്നത്. എന്നാല്‍ വളരെ രസകരമായ ഒരു നിമിഷം ചെന്നൈ സൂപ്പര്‍ കിങ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയുണ്ടായി. 

ഹര്‍ഭജന്‍ സിങ് ഏഴാം ഓവറില്‍ ശിഖര്‍ ധവാന്‍ സിംഗിളിനായി ശ്രമിച്ചു. ഷോര്‍ട്ട് ലെഗിലേക്ക് ധവാന്‍ പന്ത് തട്ടിയിട്ടു. പന്തെടുക്കാനായി സ്റ്റംപിന് പിറകില്‍ നിന്ന് ധോണി ഓടിയെത്തി. ഡീപ് മിഡ് വിക്കറ്റില്‍ നിന്ന് ജഡേജയും. ഇതിനിടെ ധവാന്‍ സിംഗിള്‍ നേടി. 

 

എന്നാല്‍ ഗ്ലൗസ് അഴിച്ച് ധോണി പന്തെടുത്ത് ജഡേജയുടെ നേര്‍ക്ക് എറിയുന്ന രീതിയില്‍ അംഗ്യം കാണിച്ചു. പന്ത് ദേഹത്ത് കൊള്ളുമെന്ന് പേടിച്ച് ജഡേജ മുഖം പൊത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.  രസകരമായ വീഡിയോ കാണാം... 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്
രോഹിത് മടങ്ങിയെത്തി, മുംബൈ ഉയിര്‍ത്തെഴുന്നേറ്റു; വാംഖഡെയില്‍ റണ്‍മല കടന്ന് മുംബൈ ഇന്ത്യന്‍സ്