വെറുതേയിരുന്ന് മടുത്തു; വിശ്രമം വേണ്ടെന്ന് ആന്‍ഡേഴ്സണ്‍

By Web TeamFirst Published Sep 13, 2018, 1:36 PM IST
Highlights

 വിദേശ പര്യടനങ്ങളില്‍ വിശ്രമം നല്‍കാനുള്ള നീക്കം സെലക്ടര്‍മാര്‍ പിന്‍വലിക്കണമെന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളില്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകാന്‍ താല്‍പര്യം ഉണ്ടെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ലണ്ടന്‍: വിദേശ പര്യടനങ്ങളില്‍ വിശ്രമം നല്‍കാനുള്ള നീക്കം സെലക്ടര്‍മാര്‍ പിന്‍വലിക്കണമെന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളില്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകാന്‍ താല്‍പര്യം ഉണ്ടെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പുള്ള രണ്ട് മാസത്തെ വിശ്രമം തനിക്ക് മതിയാകുമെന്നും 36കാരനായ ആന്‍ഡേഴ്‌സണ്‍ പറ‍ഞ്ഞു. ഏകദിന ക്രിക്കറ്റില്‍ കളിക്കാത്തതിനാല്‍ ടെസ്റ്റ് പരമ്പരകള്‍ക്കിടയിലുള്ള ഇടവേളകള്‍ തന്നെ ആവശ്യത്തിന് വിശ്രമം ലഭിക്കുമെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. നവംബര്‍ ആറിനാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ആന്‍ഡേഴ്‌സണ്‍ 24 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ആന്‍ഡേഴ്‌സനെയും സ്റ്റുവര്‍ട്ട് ബ്രോഡിനെയും ശ്രീലങ്കയില്‍ കളിപ്പിക്കേണ്ടെന്നാണ് നിലവില്‍ സെലക്‍ടര്‍മാര്‍ക്കിടയിലെ ധാരണ. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളറെന്ന നേട്ടം ഇന്ത്യക്കെതിരായ പരമ്പരയില്‍ ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയിരുന്നു.

click me!