ജപ്പാന്‍ ഓപ്പണ്‍: സിന്ധുവും പ്രണോയിയും പുറത്ത്

Published : Sep 13, 2018, 06:15 PM ISTUpdated : Sep 19, 2018, 09:25 AM IST
ജപ്പാന്‍ ഓപ്പണ്‍: സിന്ധുവും പ്രണോയിയും പുറത്ത്

Synopsis

പി.വി.സിന്ധുവും മലയാളി താരം എച്ച് എസ് പ്രണോയിയും ടൂർണമെന്‍റിൽ നിന്ന് പുറത്ത്. അതേസമയം കിടംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലില്‍. 

ടോക്കിയോ: ജപ്പാന്‍ ഓപ്പണിൽ നിന്ന് ഇന്ത്യയുടെ പി.വി.സിന്ധു പുറത്തായി. പ്രീക്വാർട്ടറിൽ ചൈനയുടെ പത്തൊമ്പതുകാരി ഗവോ ഫഞ്ചിയോട് നേരിട്ടുള്ള ഗെയ്മുകള്‍ക്കാണ് മൂന്നാം സീഡായ സിന്ധു പരാജയപ്പെട്ടത്. സ്കോർ 18-21, 19-21. മലയാളി താരം എച്ച് എസ് പ്രണോയിയും ടൂർണമെന്‍റിൽ നിന്ന് പുറത്തായി. അതേസമയം ഇന്ത്യയുടെ കിടംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഹോങ്കോംഗ് താരം വോങ് വോങ് കി വിൻസെന്‍റിനെ നേരിട്ടുള്ള ഗെയ്മുകൾക്കാണ് ശ്രീകാന്ത് തോൽപിച്ചത്. സ്കോർ 21-15, 21-14 . 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു