ബൂംമ്ര 'യോര്‍ക്കര്‍ രാജാവ്'; പ്രശംസകൊണ്ട് മൂടി 'സുല്‍ത്താന്‍ ഓഫ് സ്വിങ്'

Published : Jan 20, 2019, 12:21 PM ISTUpdated : Jan 20, 2019, 03:41 PM IST
ബൂംമ്ര 'യോര്‍ക്കര്‍ രാജാവ്'; പ്രശംസകൊണ്ട് മൂടി 'സുല്‍ത്താന്‍ ഓഫ് സ്വിങ്'

Synopsis

ബൂംമ്ര സമകാലിക പേസര്‍മാരിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ സ്‌പെഷലിസ്റ്റെന്ന് വസീം അക്രം. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിനെ വാഴ്‌ത്തിയും അക്രത്തിന്‍റെ വാക്കുകള്‍.   

ലാഹോര്‍: ഒരുകാലത്ത് ബാറ്റ്സ്‌മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്നു പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രം. യോര്‍ക്കറുകളും ഞൊടിയിടയില്‍ കുത്തിത്തിരിയുന്ന ഇന്‍ സ്വിങറുകളും കൊണ്ട് അക്രം പേരുകേട്ട ബാറ്റ്സ്‌മാന്‍മാര്‍ക്കെല്ലാം കെണിയൊരുക്കി. സ്വിങ് മികവുകൊണ്ട് 'സുല്‍ത്താന്‍ ഓഫ് സ്വിങ്' എന്നായിരുന്നു ഇടംകൈയന്‍ പേസര്‍ക്കുള്ള വിശേഷണം. ഈ അക്രത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംമ്ര.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ സ്‌പെഷലിസ്റ്റാണ് ബൂംമ്ര എന്ന് അക്രം പറയുന്നു. ഇപ്പോള്‍ കളിക്കുന്ന പേസര്‍മാരില്‍ ഏറ്റവും മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയുന്നത് ബൂംമ്രയാണ്. വ്യത്യസ്തമായ ആക്ഷനാണ് അദേഹത്തിന്‍റേത്. മികച്ച പേസില്‍ പന്ത് സ്വിങ് ചെയ്യിക്കാന്‍ ബൂംമ്രയ്ക്ക് അപാര കഴിവുണ്ട്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനാകുന്നതാണ് ബൂംമ്രയുടെ വലിയ പ്രത്യേകത. താനും വഖാര്‍ യൂനിസും കളിച്ചിരുന്നതുപോലെ ഏകദിനത്തില്‍ മാത്രമാകാതെ ടെസ്റ്റിലും ബൂംമ്ര യോര്‍ക്കറുകള്‍ പയറ്റുന്നതായും അക്രം വ്യക്തമാക്കി. 

താനും പാക്കിസ്ഥാനില്‍ നിന്നും ബൂംമ്ര ഇന്ത്യയില്‍ നിന്നുമാണ് വരുന്നത്. ടെന്നീസ് ബോള്‍ ക്രിക്കറ്റിന്‍റെ ഉല്‍പന്നങ്ങളാണ് രണ്ടുപേരും. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആദ്യ ഏഷ്യന്‍ ടീമായ ഇന്ത്യയെയും അക്രം പ്രശംസിച്ചു. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ജയിക്കുക വലിയ നേട്ടമാണ്. ഓസീസ് ദുര്‍ബലരാണെന്ന് കണക്കാക്കുന്നില്ല. കോലിപ്പടയില്‍ നിന്ന് ക്രെഡിറ്റ് നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. കോലിപ്പട കാട്ടിയ സ്ഥിരതയാര്‍ന്ന പ്രകടനം മഹത്തരമാണെന്നും ഇതിഹാസ പേസര്‍ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു, ജയത്തോടെ ഒരുപടി കൂടി അടുത്ത് ചെന്നൈ, അവസാന നാലിലെത്താൻ ഇനി ചെയ്യേണ്ടത്
ഉര്‍വില്‍ പട്ടേലിന് അതിവേഗ ഫിഫ്റ്റി, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആവേശജയവുമായി ചെന്നൈ, ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്ത്