അര്‍ജ്ജുന നേട്ടം മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ജിന്‍സണ്‍

Published : Sep 17, 2018, 05:51 PM ISTUpdated : Sep 19, 2018, 09:28 AM IST
അര്‍ജ്ജുന നേട്ടം മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ജിന്‍സണ്‍

Synopsis

അര്‍ജ്ജുന അവാര്‍ഡ് നേട്ടം മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍. അവാര്‍‍ഡ് നേട്ടം മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രചോദനമാകുമെന്നും ജിന്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: അര്‍ജ്ജുന അവാര്‍ഡ് നേട്ടം മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍. അവാര്‍‍ഡ് നേട്ടം മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രചോദനമാകുമെന്നും ജിന്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജിന്‍സണ്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. ജക്കാര്‍ത്തയില്‍ 1500 മീറ്ററില്‍ 3.44.72 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മലയാളി താരം സ്വര്‍ണം കൊയ്‌തത്.

എന്നാല്‍ 800 മീറ്ററില്‍ ഇന്ത്യന്‍ താരം മന്‍ജിത് സിംഗിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ജിന്‍സണ്‍ ജോണ്‍സണ്‍. മന്‍ജിത് 1:46:15 സെക്കന്‍റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജിന്‍സണിന്‍റെ സമയം.

PREV
click me!

Recommended Stories

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാരാന്‍ ഇന്ത്യന്‍ ഗുസ്തി സംഘം; ഫൈനല്‍ ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങും
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കായിക താരങ്ങള്‍ പാകിസ്ഥാനിലേക്ക്; സാഫ് ഗെയിംസില്‍ പങ്കെടുക്കും