കേരളത്തിന് അഭിമാന നിമിഷം; ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

Published : Sep 17, 2018, 03:33 PM ISTUpdated : Sep 19, 2018, 09:28 AM IST
കേരളത്തിന് അഭിമാന നിമിഷം;  ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

Synopsis

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ നേടിയ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന പുരസ്‌കാരം. 

ദില്ലി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ജിന്‍സണ്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍. 

ജക്കാര്‍ത്തയില്‍ 1500 മീറ്ററില്‍ 3.44.72 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മലയാളി താരം സ്വര്‍ണം കൊയ്‌തത്. എന്നാല്‍ 800 മീറ്ററില്‍ ഇന്ത്യന്‍ താരം മന്‍ജിത് സിംഗിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ജിന്‍സണ്‍ ജോണ്‍സണ്‍. മന്‍ജിത് 1:46:15 സെക്കന്‍റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജിന്‍സണിന്‍റെ സമയം. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു