ഐപിഎല്ലില്‍ അപൂര്‍വ റെക്കോഡുമായി ജോസ് ബട്ലലര്‍

web desk |  
Published : May 12, 2018, 12:57 AM ISTUpdated : Jun 29, 2018, 04:04 PM IST
ഐപിഎല്ലില്‍ അപൂര്‍വ റെക്കോഡുമായി ജോസ് ബട്ലലര്‍

Synopsis

തുടര്‍ച്ചയായി അഞ്ച് അര്ർധസെഞ്ച്വറി നേടിയ വിരേന്ദര്‍ സെവാഗിന്‍റെ പേരിലാണ് ഐപിഎല്ലിലെ റെക്കോര്‍ഡ്.

ജയ്പ്പൂര്‍: ഐപിഎല്ലില്‍  തുടര്‍ച്ചയായി 4 അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ  വിദേശ ബാറ്റ്സ്മാന്‍ ആയി ജോസ്  ബട്‍‍ലര്‍. രാജസ്ഥാനറോയൽസ് ഓപ്പണായ ബട്‍‍ലര്‍ ചെന്നൈക്കെതിരെ 95 റൺസെടുത്ത ഇന്നിംഗ്സിലൂടെയാണ് ഈ നേട്ടത്തിലെത്തിയത്. 60 പന്ത് നേരിട്ട ബട്‍‍ലര്‍ 11 ഫോറും 2 സിക്സറും നേടി. 

ഡൽഹിക്കെതിരെ 67, പഞ്ചാബിനെതിരായ 2 മത്സരങ്ങളില്‍ 51, 82 എന്നിങ്ങനെ ആയിരുന്നു സീസണില്‍ നേരത്തേ ബട്‍‍ലറിന്‍റെ അര്‍ധസെഞ്ച്വറികള്‍. തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ച്വറി നേടിയ വിരേന്ദര്‍ സെവാഗിന്‍റെ പേരിലാണ് ഐപിഎല്ലിലെ റെക്കോര്‍ഡ്. വിരാട് കോലി നാല് അര്‍ധ സെഞ്ച്വറി തുടര്‍ച്ചയായി നേടിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചേട്ടന്‍' മുന്നില്‍ നിന്ന് നയിച്ചു, ഡല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം
ബാറ്റിംഗ് തകർച്ചക്ക് ശേഷം അടിച്ചുകയറി ഡല്‍ഹി, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഭേദപ്പെട്ട സ്കോര്‍