
പാരീസ്: ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയെ തിരിച്ചെത്തിക്കാന്‍, യുവന്‍റസ് ശ്രമം തുടങ്ങിയതായി സൂചന. പോഗ്ബയ്‌ക്കായി 200 ദശലക്ഷം പൗണ്ട് വരെ മുടക്കാന്‍ ക്ലബ്ബ് തയ്യാറെന്ന്, ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോഗ്ബയുടെ ഏജന്റ് മിനോ റായോളയുമായി, യുവന്‍റസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
പോഗ്ബയെ സ്വന്തമാക്കാനുള്ള പണം കണ്ടെത്തുന്നതിനായി ഹിഗ്വെയിനെയോ, റുഗാനിയെയോ ഒഴിവാക്കാന്‍ യുവന്‍റസ് തയ്യാറാണെന്നും സൂചനയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിളങ്ങാതെ പോയ പോഗ്ബ, റഷ്യന്‍ ലോകകപ്പിലെ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍, നിര്‍ണായക പങ്ക് വഹിച്ചിരുന്നു. യുണൈറ്റഡ് പരിശീലകന്‍ മൗറീഞ്ഞോയുമായി, അഭിപ്രായ ഭിന്നതയിലുമാണ്
പോഗ്ബ.
രണ്ടു വര്‍ഷം മുന്‍പ് 89 ദശലക്ഷം പൗണ്ട് പ്രതിഫലത്തിലാണ്, പോഗ്ബ യുവന്‍റസില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് മാറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം പോഗ്ബയും ചേരുമ്പോള്‍, ചാമ്പ്യന്‍സ് ലീഗില്‍ കിരീടസാധ്യത വര്‍ധിക്കുമെന്നാണ്, യുവന്‍റസിന്റെ കണക്കുകൂട്ടല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!