
മുംബൈ: മീ ടൂ ക്യാംപെയ്‌നില്‍ വെളിപ്പെടുത്തലുമായി ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും. ട്വിറ്ററിലൂടെയാണ് തനിക്ക് നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് ജ്വാല തുറന്ന് പറഞ്ഞിരിക്കുന്നത്. ബാഡ്മിന്റണ്‍ രംഗത്ത് നിന്ന് തന്നെയാണ് താരത്തിന് മാനഹാനിയുണ്ടായത്.
കായികരംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണത്തെ കുറിച്ചാണ് ജ്വാല പറയുന്നത്. എന്നാല്‍ വ്യക്തിയെ കുറിച്ച് ജ്വാല വ്യക്തമാക്കിയിട്ടില്ല. മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെന്നും 2006 മുതല്‍ താന്‍ ഈ മാനസിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും ജ്വാല വ്യക്തമാക്കി. ബാഡ്മിന്റണില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇത് തന്നെ കാരണമെന്നും താരം.
എനിക്ക് മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കും അയാളില്‍ നിന്ന് ഭീഷണിയുണ്ടായതായി താരം വ്യക്തമാക്കി. റിയോ ഒളിംന്പിക്‌സില്‍ എന്റെ കൂടെ മികസഡ് ഡബിള്‍സ് കളിച്ച താരത്തെയും ഭീഷണിപ്പെടുത്തിയതായി ട്വീറ്റിലുണ്ട്. അശ്വിനി പൊന്നപ്പയാണ് റിയോയില്‍ ജ്വാലയ്‌ക്കൊപ്പം കളിച്ചത്. അവസാനം എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തെന്ന് ജ്വാല വ്യക്തമാക്കി.