യൂത്ത് ഒളിമ്പിക്സ്: ഇന്ത്യയുടെ മനു ഭാകറിന് സ്വര്‍ണം

By Web TeamFirst Published Oct 9, 2018, 9:04 PM IST
Highlights

യൂത്ത് ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാകറിന് സ്വര്‍ണം. യൂത്ത് ഒളിമ്പിക്സില്‍ ഒരു ഇന്ത്യൻ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡലാണ് ഇത്.

യൂത്ത് ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാകറിന് സ്വര്‍ണം. യൂത്ത് ഒളിമ്പിക്സില്‍ ഒരു ഇന്ത്യൻ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡലാണ് ഇത്.

പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ സ്വര്‍ണം നേടിയത്. 236.5 പോയന്റോട് കൂടിയാണ് സ്വര്‍ണം. ഗെയിംസില്‍ ഇന്ത്യയുടെ പതാക വഹിച്ചതും മനു ഭാകറാണ്. 2017 ഏഷ്യാൻ ജൂനിയര്‍ ചാമ്പ്യൻഷിപ്പില്‍ മനു ഭാകര്‍ വെള്ളി നേടിയിരുന്നു. 2018 ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണ മെഡലും നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും മിക്സ്ഡ് ടീം വിഭാഗത്തിലുമായിരുന്നു സ്വര്‍ണം. ഹരിയാനക്കാരിയായ മനുഭാകര്‍ കഴിഞ്ഞ ഏപ്രിലില്‍ ഗോള്‍ഡ് ഈസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.

click me!