ഇതിഹാസ ഇലവന്‍; ഇതാണ് കൈഫിന്‍റെ മികച്ച ഇന്ത്യന്‍ ടീം

By Web DeskFirst Published Mar 1, 2018, 5:41 PM IST
Highlights
  • ലോകകപ്പ് നായകന്‍മാരായ കപില്‍ ദേവും മഹേന്ദ്ര സിംഗ് ധോണിയും ടീമില്‍

മുംബൈ: ഇന്ത്യക്ക് ആദ്യമായി അണ്ടർ 19 ലോകകപ്പ് നേടിത്തന്ന നായകനാണ് മുഹമ്മദ് കൈഫ്. പിന്നാലെ ദേശീയ ടീമിലെത്തിയ കൈഫ് 2002 ലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിൽ 75 പന്തിൽ 87 റൺസെടുത്ത് ഹീറോയായി. ദാദയുടെ കുട്ടികള്‍ എന്ന സുവർണതലമുറയിലെ ശ്രദ്ധേയ കളിക്കാരനായ കൈഫ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡർ കൂടിയാണ്.

കരിയറിൽ 125 ഏകദിനങ്ങളിലും 13 ടെസ്റ്റ് മത്സരങ്ങളിലും കളിച്ച താരം തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, സൗരവ് ഗാംഗുലി, യുവരാജ് സിംഗ്, സഹീർ ഖാൻ, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ്, ശ്രീനാഥ് തുടങ്ങി രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായ താരങ്ങളാണ് കൈഫിന്‍റെ ടീമില്‍ ഇടംപിടിച്ചവരില്‍ അധികവും. 

ഇവർക്കൊപ്പം ലോകകപ്പ് നായകന്‍മാരായ കപില്‍ ദേവ്, മഹേന്ദ്ര സിംഗ് ധോണി, സമകാലിക ഇതിഹാസം വിരാട് കോലി എന്നിവരും കൈഫിന്‍റെ ടീമിലുണ്ട്.

ടീമംഗങ്ങള്‍...
സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, സൗരവ് ഗാംഗുലി, വിരാട് കോലി, യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, കപില്‍ ദേവ്, സഹീർ ഖാൻ, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ്, ജവഗല്‍ ശ്രീനാഥ്

Sachin
Sehwag
Ganguly
Virat
Yuvraj
Dhoni
Kapil Dev
Harbhajan
Zaheer
Kumble
Srinath https://t.co/SCe2jyeJmK

— Mohammad Kaif (@MohammadKaif)
click me!