ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കോലിക്ക് വീണ്ടും തിരിച്ചടി

By Web DeskFirst Published Mar 13, 2017, 9:21 AM IST
Highlights

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വീണ്ടും തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കോലി നാലാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ സെഞ്ചുറി പ്രകടനത്തോടെ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് കോലിയുടെ മൂന്നാം സ്ഥാനം സ്വന്തമാക്കി.

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാമതും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പ് സ്മിത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോലി.

കോലിയും പൂജാരയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. രഹാനെ പതിനഞ്ചാം സ്ഥാനത്താണ്.ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ അശ്വിനും ജഡേജയും തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്‍ വീണ്ടും ഒന്നാമതായത്. ജഡേജയാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ റാങ്കിംഗ് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!