കപില്‍ ദേവിന് 60-ാം പിറന്നാള്‍; ക്രിക്കറ്റ് ലോകത്ത് ആശംസാപ്രവാഹം

Published : Jan 06, 2019, 06:53 PM IST
കപില്‍ ദേവിന് 60-ാം പിറന്നാള്‍; ക്രിക്കറ്റ് ലോകത്ത് ആശംസാപ്രവാഹം

Synopsis

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവിന് ഇന്ന് അറുപതാം പിറന്നാള്‍. ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകനാണ്. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവിന് ഇന്ന് അറുപതാം പിറന്നാള്‍. 1959 ജനുവരി ആറിന് ചണ്ഡിഗഡിലാണ് ജനനം. പത്തൊന്‍പതാം വയസില്‍ ഇന്ത്യന്‍ ടീമിന്‍ അരങ്ങേറിയ കപിലിന് കീഴിലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായത്. 

ക്രിക്കറ്റ് അതികായരായ വെസ്റ്റ് ഇന്‍ഡീസിനെ 1983ല്‍ തറപറ്റിച്ചായിരുന്നു കപിലിന്‍റെയും സംഘത്തിന്‍റെയും നേട്ടം. ലോകകപ്പില്‍ സിംബാബ്‍വേയ്ക്കെതിരെ നേടിയ 175 റണ്‍സ് ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണ്. 131 ടെസ്റ്റില്‍ 434 വിക്കറ്റും 5248 റണ്‍സും 225 ഏകദിനത്തില്‍ 253 വിക്കറ്റും 3783 റണ്‍സും നേടിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സെഞ്ചുറിയടിച്ച് വീണ്ടും ചേസ് മാസ്റ്ററായി കിംഗ് കോലി, കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി
അടിച്ചു തകര്‍ത്ത് രഘുവംശി, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ആര്‍സിബിക്ക് കൊല്‍ക്കത്തക്കെതിരെ 193 റണ്‍സ് വിജയലക്ഷ്യം