തുറന്നടിച്ച് കപില്‍ ദേവ്; പാണ്ഡ്യയുമായി താരതമ്യം ചെയ്യരുത്

Published : Jan 18, 2018, 02:12 AM ISTUpdated : Oct 04, 2018, 08:07 PM IST
തുറന്നടിച്ച് കപില്‍ ദേവ്; പാണ്ഡ്യയുമായി താരതമ്യം ചെയ്യരുത്

Synopsis

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അനാവശ്യ ഷോട്ടിലൂടെ പുറത്തായ ഹര്‍ദിക് പാണ്ഡ്യയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസ ഓള്‍ റൗണ്ടര്‍ കപില്‍ ദേവ്. ഇത്തരം ലളിതമായ പിഴവുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ താനുമായി താരതമ്യം ചെയ്യപ്പെടാന്‍ പാണ്ഡ്യ അര്‍ഹനല്ലെന്ന് കപില്‍ തുറന്നടിച്ചു. ലോകകപ്പ് ജേതാവായ മുന്‍ നായകന്‍ കപിലിന് ശേഷം ഇന്ത്യ കണ്ട മികച്ച ഓള്‍റൗണ്ടറാണ് പാണ്ഡ്യ എന്നാണ് വിലയിരുത്തപ്പെടുന്നത്. 

രണ്ടാം ഇന്നിംഗ്സില്‍ ആറ് റണ്‍സെടുത്ത് നില്‍ക്കവേ എന്‍ഗിറ്റിയുടെ ബൗണ്‍സറില്‍ അലക്ഷ്യമായി ബാറ്റ് വീശി വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കി പാണ്ഡ്യ പുറത്താകുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അലസനായി ഓടി റണൗട്ടായ പാണ്ഡ്യ വലിയ വിമര്‍ശനം നേരിട്ടിരുന്നു. 45 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 15 റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്. പാണ്ഡ്യ മികച്ച പ്രതിഭയാണെന്ന് ആദ്യ ടെസ്റ്റില്‍ തെളിയിച്ചതാണെന്നും എന്നാല്‍ മാനസികമായി താരം കൂടുതല്‍ തയ്യാറെടുക്കേണ്ടെതുണ്ടെന്നും മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. 

കരിയറിന്‍റെ ആരംഭഘട്ടത്തില്‍ നില്‍ക്കുന്ന പാണ്ഡ്യയെ ഇതിഹാസ ഓള്‍റൗണ്ടര്‍ കപിലുമായി താരതമ്യം ചെയ്യുന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി മുന്‍ താരം സന്ദീപ് പാട്ടിലും രംഗത്തെത്തി. അഞ്ച് ടെസ്റ്റ് മത്സരം മാത്രം കളിച്ച പാണ്ഡ്യയ്ക്ക് 15 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്ന കപിലിനോളമെത്താന്‍ ഒരുപാട് മുന്നേറാനുണ്ടെന്ന് പാട്ടീല്‍ ചൂണ്ടിക്കാട്ടി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മദ്യപിച്ച് പരുക്ക് വരുത്തിവെച്ചവര്‍ക്ക് വിമര്‍ശനങ്ങളില്ല, എന്റെ കാര്യം അങ്ങനെയല്ല'; വിരമിക്കല്‍ സന്ദേശത്തില്‍ ഖവാജ
'അവന്‍ കതകില്‍ മുട്ടുകയല്ല, തകര്‍ക്കുകയാണ്'; സര്‍ഫറാസ് ഖാനെ സിഎസ്‌കെ പ്ലേയിംഗ് ഇലവനില്‍ വേണമെന്ന് അശ്വിന്‍