
കറാച്ചി: 12 റൺസിന് 10 വിക്കറ്റ് വീഴ്ത്തിയ പാക്കിസ്‌ഥാൻ ബൗളറുടെ പ്രകടനം ശ്രദ്ധയമാകുന്നു. കറാച്ചിയിൽ 19 വയസിൽ താഴെയുള്ള കുട്ടികളുടെ ജില്ലാതല ടൂർണമെന്റിലായിരുന്നു മുഹമ്മദ് അലിയുടെ മാസ്മരിക പ്രകടനം.
മൂന്നാം സോണിനായി കളത്തിലിറങ്ങിയ, വലംകൈയൻ പേസ് ബൗളറായ അലി രണ്ടാം ഇന്നിംഗ്സിലാണ് വിക്കറ്റുകൾ പോക്കറ്റിലാക്കിയത്. 10ൽ ഒമ്പതു വിക്കറ്റും ക്ലീൻ ബൗൾഡായിരുന്നു എന്നതാണ് പ്രകടനത്തിന്റെ സവിശേഷത. ഒമ്പത് ഓവറിൽ താഴെ മാത്രമാണ് അലി ബൗൾ ചെയ്തത്.
അലിയുടെ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിൽ ടീം ഇന്നിംഗ്സിനും 195 റൺസിനും വിജയിച്ചു. ടൂർണമെന്റിന് ഫസ്റ്റ് ക്ലാസ് നിലവാരം ഇല്ലാത്തതിനാൽ അലിയുടെ പ്രകടനം റിക്കാർഡ് ബുക്കിൽ ഇടംപിടിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!