പൂജാര ഇത്ര പെട്ടന്ന് 'ചതിയന്‍' ആയോ..? ചിന്നസ്വാമിയിലെ കാണികള്‍ക്ക് അങ്ങനെയാണ്- വീഡിയോ

Published : Jan 27, 2019, 12:18 PM ISTUpdated : Jan 27, 2019, 12:20 PM IST
പൂജാര ഇത്ര പെട്ടന്ന് 'ചതിയന്‍' ആയോ..? ചിന്നസ്വാമിയിലെ കാണികള്‍ക്ക് അങ്ങനെയാണ്- വീഡിയോ

Synopsis

ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ചേതേശ്വര്‍ പൂജാര. ഓസ്‌ട്രേലിയന്‍ ആരാധകര്‍ പോലും താരത്തിന് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടക- സൗരാഷ്ട്ര സെമി ഫൈനല്‍ കാണാനെത്തിയ ചില ആരാധകര്‍ക്ക് പൂജാര ചതിയനാണ്.

ബംഗളൂരു: ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ചേതേശ്വര്‍ പൂജാര. ഓസ്‌ട്രേലിയന്‍ ആരാധകര്‍ പോലും താരത്തിന് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടക- സൗരാഷ്ട്ര സെമി ഫൈനല്‍ കാണാനെത്തിയ ചില ആരാധകര്‍ക്ക് പൂജാര ചതിയനാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കര്‍ണാടകയെ പിന്തുണയ്ക്കാനെത്തിയവരാണ് പൂജാരയെ ചതിയനെന്ന് വിളിച്ചത്. 

ആദ്യ ഇന്നിങ്‌സിലെ ഒരു ചെറിയ സംഭവമാണ് ഇങ്ങനെ വിളിക്കാനുണ്ടായ കാരണത്തിന് പിന്നില്‍. സൗരാഷ്ട്രയുടെ ആദ്യ ഇന്നിഹ്‌സില്‍ ബാറ്റിങ്ങിനിടെ പൂജാര ഒരു തവണ ഔട്ടായെന്നും എന്നിട്ടും ക്രീസ് വിടാന്‍ തയ്യാറായില്ലെന്നാണ് കാണികള്‍ ആരോപിക്കുന്ന്. പന്ത് എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ പിടിക്കൂടിയിട്ടും താരം ക്രീസ് വിട്ടിലെന്നുള്ളതാണ് പ്രശ്‌നം. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ പൂജാര ക്രീസിലേക്ക് എത്തിയപ്പോള്‍ 'ചതിയന്‍ ചതിയന്‍...' എന്നും വിളിച്ചാണ് എതിരേറ്റത്. വീഡിയോ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്
ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്