
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ അവസരത്തിനായി കാത്തിരിക്കുകയാണ് താരങ്ങള്‍. മധ്യനിരയില്‍ ആരൊക്കെ കളിക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. അതിനിടെയാണ് ബോളിവുഡ് താരം കത്രീന കൈഫ് ടീമിലേക്ക് ഒരു അവസരം ചോദിച്ചിരിക്കുന്നത്. കത്രീന് ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് കാര്യം അവതരിപ്പിച്ചിരിക്കുന്നത്. ഭാരത് എന്ന സിനിമയുടെ പാക്ക് അപ്പ് കഴിഞ്ഞ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ താരം ഇന്‍സ്റ്റാഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ക്യാപ്റ്റനോട് സംസാരിച്ച് എനിക്ക് ടീമില്‍ അവസരം നല്‍കാമോയെന്ന് അനുഷ്‌ക ശര്‍മയോടാണ് തമാശരൂപേണ കത്രീന ചോദിച്ചത്.
ചോദ്യം ഇങ്ങനെ... ലോകകപ്പ് അടുത്തിരിക്കുകയല്ലേ, ഇന്ത്യന്‍ ക്യാപ്റ്റനോട് എനിക്കു വേണ്ടി ഒന്ന് സംസാരിക്കാമോ കുറിപ്പോടെയാണ് കത്രീനയുടെ വീഡിയോ. സിങ്ങ്വില്‍ കുറച്ചൂടെ നന്നാവുണ്ടെന്നും എങ്കിലും ലക്ഷ്ണമൊത്ത ഒരു ഓള്‍റൗണ്ടറാണ് താനെന്നും കത്രീന കുറിപ്പില്‍ പറയുന്നു. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!