കാര്യവട്ടം ഏകദിനം: ഇന്ത്യ എ തകര്‍ന്നു; ഇംഗ്ലണ്ട് ലയണ്‍സിന് 173 വിജയലക്ഷ്യം

By Web TeamFirst Published Jan 27, 2019, 12:48 PM IST
Highlights

ഇന്ത്യ എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇംഗ്ലണ്ട് ലയണ്‍സിന് 173 വിജയലക്ഷ്യം. ആദ്യ രണ്ട് ഏകദിനത്തില്‍ കാണിച്ച അതേ മികവ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പുറത്തെടുക്കാന്‍ സാധിച്ചില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 150നപ്പുറം കടത്തിയത് ദീപക് ചാഹറി (39)ന്റെ ഇന്നിങ്‌സാണ്.

തിരുവനന്തപുരം: ഇന്ത്യ എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇംഗ്ലണ്ട് ലയണ്‍സിന് 173 വിജയലക്ഷ്യം. ആദ്യ രണ്ട് ഏകദിനത്തില്‍ കാണിച്ച അതേ മികവ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പുറത്തെടുക്കാന്‍ സാധിച്ചില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 150നപ്പുറം കടത്തിയത് ദീപക് ചാഹറി (39)ന്റെ ഇന്നിങ്‌സാണ്. ചാഹര്‍ തന്നെയാണ് ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവര്‍ടോണ്‍ മൂന്നൂം ല്യൂയിസ് ഗ്രിഗറി, മാത്യൂ കാര്‍ട്ടര്‍, വില്‍ ജാക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുലിന് ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ മത്സരം തുടങ്ങി നേരിട്ട ആദ്യ പന്തില്‍ തന്നെ രഹാനെ (0)യെ ല്യൂയിസ് ഗ്രിഗറി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ രാഹുലും. 25 പന്തില്‍ നിന്ന് 13 നേടാന്‍ മാത്രമാണ് രാഹുലിന് സാധിച്ചത്. രണ്ട് ഫോര്‍ നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ജാമി ഓവര്‍ടോണിന്റെ പന്തില്‍ സാക് ചാപ്പലിന് ക്യാച്ച് നല്‍കി മടങ്ങി. കഴിഞ്ഞ മത്സരത്തിലെ അര്‍ധ സെഞ്ചുറിക്കാരന്‍ ഹനുമ വിഹാരി (16) ഗ്രിഗറിക്ക് മുന്നില്‍ കീഴടങ്ങി. 

ശ്രേയാസ് അയ്യരെ (13) ജാമി ഓവര്‍ടോണ്‍ മടക്കിയയച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ (21)യെ മാത്യു കാര്‍ട്ടര്‍ വില്‍ ജാക്‌സിന്റെ കൈകളിലെത്തിച്ചു. ജയന്ത് യാദവ് കാര്‍ട്ടര്‍ക്ക് വിക്കറ്റ് നല്‍കി. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ (30) അല്‍പനേരം പിടിച്ചുനിന്നെങ്കിലും വില്‍ ജാക്‌സിന് കീഴടങ്ങി. പിന്നീട് നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 39 റണ്‍സെടുത്ത ചാഹറാണ് ഇന്ത്യയെ 150 കത്തിയത്. ചാഹര്‍ പോയതെടെ ഇന്ത്യ പെട്ടന്ന് കൂടാരം കയറി. അക്‌സര്‍ പട്ടേല്‍ (13), സിദ്ധാര്‍ത്ഥ് കൗള്‍ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നവ്ദീപ് സൈനി (1) പുറത്താവാതെ നിന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.

click me!