
കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ് കേരള ജനത. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ വലിയ പരിശ്രമങ്ങളിലാണ് ഏവരും. ഇതിനായി മഞ്ഞപ്പട ആരാധകരോട് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗാന്‍. നേരത്തെ പരിശീലകന്‍ ഡേവിഡ് ജെയിംസും സൂപ്പര്‍ താരം സികെ വിനീതും ഇക്കാര്യം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഏവരും ഒന്നിക്കണമെന്ന് ജിംഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. പ്രതീക്ഷ കൈവിടാതെ ധൈര്യത്തോടെയിരിക്കുക. എല്ലാവരും രക്ഷാപ്രവര്‍ത്തകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കുക. ഭക്ഷണം, വസ്‌ത്രങ്ങള്‍, താമസസൗകര്യം തുടങ്ങിയ അവശ്യസഹായങ്ങള്‍ ഒരുക്കാന്‍ ഏവരും ഒന്നിക്കുക- ജിംഗാന്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!