പ്ലേ ഓഫിലെത്താന്‍ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള സാധ്യതകള്‍ ഇതാണ്

Published : Feb 06, 2018, 06:02 PM ISTUpdated : Oct 04, 2018, 07:09 PM IST
പ്ലേ ഓഫിലെത്താന്‍ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള സാധ്യതകള്‍ ഇതാണ്

Synopsis

കൊച്ചി: ഐഎസ്എൽ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ കേരളത്തിന് ഇത്തവണ പ്ലേ ഓഫിലെത്താനാവുമോ. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍ക്കാണ്. പുനെയ്ക്കെതിരെ അവസാന നിമിഷം നേടിയ അവിശ്വസനീയ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ വീണ്ടും തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാലും ഇപ്പോഴും ഒന്നും തീര്‍ത്ത് പറയാനാവില്ല.

നിലവിലെ പോയിന്റ് നില പ്രകാരം ടീമുകളുടെ സാധ്യത ഇങ്ങനെയാണ്. 27 പോയന്റുള്ള ബംഗലൂരുവും 23 പോയന്റുള്ള ചെന്നൈയിനും പ്ലേ ഓഫ് കളിക്കുമെന്ന് ഏതാണ്ട് ഉറപ്പിക്കാം.

ഒഴിവുള്ള രണ്ട് സ്ഥാനങ്ങള്‍ക്കായി പൂനെയും ജംഷഡ്പൂരും ഗോവയും ബ്ലാസ്റ്റേഴ്സും തമ്മില്‍ കട്ടയ്ക്ക് ഇടിയാണ്.

ഇതില്‍ 13 കളികളില്‍ 22 പോയന്റുള്ള പൂനെയ്ക്കും 12 കളികളില്‍ 20 പോയന്റുള്ള ഗോവയ്ക്കും 14 മത്സരം വീതം കളിച്ച ബ്ലാസ്റ്റേഴ്സിനെയും ജംഷഡ്പൂരിനെയും അപേക്ഷിച്ച് കുറച്ച് മത്സരങ്ങളെ കളിച്ചിട്ടുള്ളു എന്ന അധിക ആനുകൂല്യമുണ്ട്. 13 കളികളില്‍ നിന്ന് 17 പോയന്റുള്ള മുംബൈക്കും ആഞ്ഞു പിടിച്ചാല്‍ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 12 പോയന്റുള്ള കൊല്‍ക്കത്തയുടെയും 11 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റിന്റെയും ഏഴ് പോയന്റുള്ള ഡല്‍ഹിയുടെയും സാധ്യതകള്‍ സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും സാധ്യത വിദൂരമാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ

ഒരു ഹോം മൽസരവും മൂന്ന് എവേ മൽസരങ്ങളുമാണ് ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത്. 08ന് കൊൽക്കത്തയ്ക്കെതിരെയും 17ന് നോർത്ത് ഈസ്റ്റിനെതിരെയും 23ന് ചെന്നൈയിനെതിരെയും
മാർച്ച് ഒന്നിന് ബെംഗളുരുവിനെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍. ഇതില്‍ കൊൽക്കത്തയും നോർത്ത് ഈസ്റ്റുമായുള്ള രണ്ടു മൽസരങ്ങളാകും അതീവ നിർണായകം. രണ്ടു ടീമും ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി ഉയർത്തുന്ന ടീമുകളാണ്.

ബ്ലാസ്റ്റേഴ്സിനു മുന്നിലുമുള്ള ടീമുകളായ ജംഷഡ്പുരിനും ഗോവക്കും ബ്ലാസ്റ്റേഴ്സിനെക്കാ‍ൾ മികച്ച ഗോൾ ശരാശരിയുണ്ട്. ഈ രണ്ടു ടീമുകളുമായും നേരിട്ടു കളിയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്സിന് അവർ തോൽക്കാൻകൂടി വേണ്ടി പ്രാർഥിക്കണമെന്ന് ചുരുക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മിച്ചലിനോട് എന്തിന് സോറി പറയണം? അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഗംഭീര്‍
ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം അടുത്തതെന്ത്? ആഗ്രഹം വ്യക്തമാക്കി ഗൗതം ഗംഭീര്‍