
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്താന്‍ കേരളത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പുതിയ കോച്ച് വി. പി. ഷാജി. ലഭ്യമായ ഏറ്റവും മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും വി. പി. ഷാജി പറഞ്ഞു. തിരുവനന്തപുരത്ത് ഈമാസം 28ന് ടീമിന്റെ പരിശീലന ക്യാംപ് തുടങ്ങും.
മുന്നിലുള്ള വെല്ലുവിളികള്‍ തിരിച്ചറിഞ്ഞാണ് വി.പി.ഷാജി വീണ്ടും കേരള കോച്ചായി ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം എസ് ബി ഐയുടെ പരിശീലകനായ
ഷാജിയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ കേരളം കഴിഞ്ഞ വര്‍ഷം സെമിഫൈനലില്‍ എത്തിയിരുന്നു.
കളിക്കളത്തിലെ മികവ് മാത്രം പരിഗണിച്ചായിരിക്കും ടീം തിരഞ്ഞെടുക്കകയെന്നും കോച്ച്. ഇന്ത്യന്‍ താരമായിരുന്ന ഷാജി 1993ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!