
കൊച്ചി: അറുപതാമത് സംസ്ഥാന സിനിയർ അതലറ്റിക്സ് മത്സരങ്ങള്‍ സമാപിച്ചു.ഏറണാകുളംഓവറാള്‍ ചാമ്പ്യൻമാരായി,കോട്ടയത്തിനാണ് രണ്ടാംസ്ഥാനം.രണ്ട് ദിവസം നീണ്ട് നിന്ന സിനിയർ അതലറ്റിക്സ് ഷിപ്പില്‍ ഏറണാകുളവും കോട്ടയവും 185 പോയന്റുകള്‍ വീതം നേടിയതിനെ തുടർന്ന് ഏറ്റവും കൂടുതല്‍ സ്വർണ മെഡലുകള്‍ നേടിയ ഏറണാകുളത്തെ ചാമ്പ്യന്മരായി പ്രഖ്യപിക്കുകയായിരുന്നു.
ഏറണാകുളം 14 സ്വർണ മെഡലുകള്‍ നേടിയപ്പോള്‍ കോട്ടയത്തിന് ലഭിച്ചത്11സ്വർണമെഡലുകള്‍. പാലക്കാടിനാണ് മൂന്നാംസ്ഥാനം.146 പോയിന്‍റ്.വനിതാ വിഭാഗത്തില്‍ 158പോയിന്‍റുകള്‍ നേടിയ കോട്ടയം ചാമ്പ്യന്മാരായി.
പുരുഷവിഭാഗത്തില്‍ 132 പോയിന്‍റുകള്‍ നേടി ഏറണാകുളവും ചാമ്പ്യന്മാരായി.പലക്കാടിനാണ് രണ്ടാം സ്ഥാനം.ചാമ്പ്യൻഷിപ്പില്‍ രണ്ട് റിക്കാർഡുകള്‍ മാത്രമാണ് പിറന്നത്.44ഇനങ്ങളിലായി അധികം കായിക താരങ്ങള്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!