വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആദ്യ ജയം

Published : Feb 11, 2018, 10:10 PM ISTUpdated : Oct 05, 2018, 12:23 AM IST
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആദ്യ ജയം

Synopsis

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആദ്യ ജയം. കേരളം നാല് വിക്കറ്റിന് ത്രിപുരയെ തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ത്രിപുര ഒന്‍പത് വിക്കറ്റിന്  231 റണ്‍സെടുത്തു. എം.ഡി നിധീഷ് മൂന്നും അഭിഷേക് മോഹന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 29 പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. 52 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് ടോപ് സ്കോറര്‍. സഞ്ജു സാംസണ്‍ 37ഉം വിഷ്ണു വിനോദ് 40ഉം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 26ഉം റണ്‍സെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീന്‍ 47ഉം വിനോദ് കുമാര്‍ 12ഉം റണ്‍സുമായി പുറത്താവാതെ നിന്നു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍ മുമ്പും പണി തന്നിട്ടുണ്ട്, അതുകൊണ്ട് സഞ്ജു കരുതിയിരിക്കണം', മലയാളി താരത്തിന് മുന്നറിയിപ്പുമായി ആകാശ് ചോപ്ര
'സേഫായി കളിച്ചിരുന്നെങ്കില്‍ അവന് 150 അടിക്കാമായിരുന്നു, പക്ഷെ സഞ്ജു കളിച്ചത് ടീമിനുവേണ്ടി'', തുറന്നു പറഞ്ഞ് ബാലാജി