ദേശീയ സീനിയര്‍ വോളിബോള്‍: വനിതാ കിരീടം കേരളത്തിന്, പുരുഷ ടീമിന് ഫൈനലില്‍ തോല്‍വി

Published : Jan 12, 2026, 11:19 AM IST
Prime Volleyball League

Synopsis

പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് തോറ്റു.

തിരുവനന്തപുരം: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം വീണ്ടെടുത്തു. കേരളം ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ തോല്‍പിച്ചു. പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് തോറ്റു. കേരള വനിതകള്‍ ദേശീയ വോളിബോള്‍ കിരീടം വീണ്ടെടുത്തത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍. ആന്‍ വി ജേക്കബ്, അന്ന മാത്യൂ, അനഘ, ശിവപ്രിയ ഗോവിന്ദ്, കെ പി അനുശ്രീ എന്നിവരുടെ മികവിലാണ് കേരളത്തിന്റെ ജയം. സ്‌കോര്‍ 22-25, 25-20, 25-15, 22-25, 15-8.

ഏഴ് വര്‍ഷത്തിനിടെ കേരളത്തിന്റെ ആറാം കിരീടം. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തമിഴ്‌നാടിനോടേറ്റ തോല്‍വിയുടെ കടംവീട്ടുകായിരുന്നു സി എസ് സദാനന്ദന്‍ പരിശീലിപ്പിച്ച കേരളം. വനിതകളുടെ മികവ് ആവര്‍ത്തിക്കാന്‍ കേരളത്തിന്റെ പുരുഷ ടീമിന് കഴിഞ്ഞില്ല. റെയില്‍വേസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കേരളത്തെ വീഴ്ത്തി. സ്‌കോര്‍ 25-19, 25-18, 25-19.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഗ്രസീവ് വേർഷനില്‍ വിരാട് കോഹ്‌ലി; അപ്‌ഗ്രേഡ് 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടോ?
കോലിക്ക് പിന്നാലെ രോഹിത് ശര്‍മയും റെക്കോര്‍ഡ് ബുക്കില്‍; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഓപ്പണര്‍