കോലിക്കും ചാനുവിനും ഖേല്‍രത്‌ന; ജിന്‍സണ് അര്‍ജുന

By Web TeamFirst Published Sep 20, 2018, 10:59 PM IST
Highlights
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കും വനിതാ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജ്യത്തെ പരമോന്നര് കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. അടുത്തിടെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി അത്‌ലീറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡും ലഭിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കും വനിതാ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജ്യത്തെ പരമോന്നര് കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. അടുത്തിടെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ്‌സ്വര്‍ണവും വെള്ളിയും നേടിയ മലയാളി അത്‌ലീറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡും ലഭിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം മുന്‍ മലയാളി ഹൈജമ്പ് താരം ബോബി അലോഷ്യസ് സ്വന്തമാക്കി. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും (1997), എം.എസ്. ധോണിക്കും (2007) ശേഷം അര്‍ജുന അവാര്‍ഡ് നേടുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോലി. കഴിഞ്ഞ മൂന്ന് വര്‍ഷവും കോലിയെ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഒരു താരം ഖേല്‍രത്‌ന നേടുന്നത്. കര്‍ണം മല്ലേശ്വരി (1994), കുഞ്ജറാണി ദേവി (1995) എന്നിവര്‍ക്ക് ശേഷമാണ് ചാനു പുരസ്‌കാരം സ്വന്തമാക്കുന്നത്. 

ജിന്‍സണെ കൂടാതെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, സ്പ്രിന്റര്‍ ഹിമാ ദാസ്, വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന എന്നിവര്‍ക്കും അര്‍ജുന ലഭിച്ചു. 7.5 ലക്ഷമാണ് ഖേല്‍രത്‌ന  പുരസ്‌കാരം ജേതാക്കള്‍ക്ക് ലഭിക്കുക. അര്‍ജുന ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം വീതവും.

click me!