
ചണ്ഡീഗഡ്: ഐപിഎല്‍ ക്ലബ്ബായ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്ന് യുവരാജ് സിങ്ങിനെ പുറത്താക്കി. ഒമ്പത് താരങ്ങളെയാണ് പഞ്ചാബ് നിലനിര്‍ത്തിയത്. 12 താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി. നിലനിര്‍ത്തിയവരില്‍ ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിന്‍, ക്രിസ് ഗെയ്ല്‍ എന്നിവരും ഉള്‍പ്പെടും.
എന്നാല്‍ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റില്‍ യുവരാജിനൊപ്പം ഓസീസ് താരം ആരോണ്‍ ഫിഞ്ചുമുണ്ട്. ഗെയ്ല്‍, മില്ലര്‍, അശ്വിന്‍ എന്നിവര്‍ മാത്രമാണ് ടീമില്‍ 30 വയസിന് മുകളിലുള്ളവര്‍. യുവ ടീമിനെ ഒരുക്കാനാണ് ടീം മാനേജ്‌മെന്റിന്റെ ശ്രമമെന്ന് കിങ്‌സ് ഇലവന്‍ സിഇഒ സതീഷ് മേനോന്‍ പറഞ്ഞു.
അശ്വിന്‍, ഗെയ്ല്‍ എന്നിവര്‍ക്കൊപ്പം കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍, ആന്‍ഡ്രൂ ടൈ, മുജീബ് റഹ്മാന്‍, അങ്കിത് രജ്പൂത്, ഡേവിഡ് മില്ലര്‍ എന്നിവരേയാണ് പഞ്ചാബ് നിലനിര്‍ത്തിയത്.
ഒഴിവാക്കിയ താരങ്ങള്‍: യുവരാജ് സിങ്, ആരോണ്‍ ഫിഞ്ച്, മോഹിത് ശര്‍മ, മനോജ് തിവാരി, ബരീന്ദര്‍ സ്രാന്‍, അക്ഷ്ദീപ് നാഥ്, പ്രദീപ് സാഹൂ, മായങ്ക് ദഗര്‍, മന്‍സൂര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!