
ദില്ലി: വിഖ്യാതമായ വിസ്‌ഡണ്‍ ഇന്ത്യ അല്‍മനാകിന്‍റെ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ ആയി ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ലോകേഷ് രാഹുല്‍. വിസ്ഡണ്‍ ഇന്ത്യയുടെ ആറാമത്തെ എഡിഷനാണ് ലോകേഷ് രാഹുലിനെ മികച്ച താരമായി തെരഞ്ഞെടുത്തത്‍. ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ വനിതാ ടീമിനുള്ള ആദരമാണ് വിസ്‌ഡണ്‍ ഇന്ത്യയുടെ പുതിയ ലക്കത്തിന്‍റെ മുഖചിത്രം.
ലോകകപ്പുയര്‍ത്തിയ ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ദീപ്‌തി ശര്‍മ്മയും പുരസ്കാരത്തിന് അര്‍ഹയായിട്ടുണ്ട്. മിതാലി രാജിന്‍റെ ക്യാപ്റ്റന്‍സിയിലുള്ള ടീം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയിട്ടുണ്ടെന്നാണ് വിസ്‌ഡണ്‍ ഇന്ത്യ അല്‍മനാകിന്‍റെ വിലയിരുത്തല്‍. അതേസമയം വനിതാ ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ താരം എന്നറിയപ്പെടുന്ന ശാന്താ രംഗസ്വാമിയും ഏറപ്പള്ളി പ്രസന്നയും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി.
പ്രിയങ്ക് പഞ്ചാല്‍, ഹസന്‍ അലി, തമീം ഇക്ബാല്‍ എന്നിവരാണ് മറ്റ് പുരസ്കാരങ്ങള്‍ നേടിയവര്‍. ലേഖനങ്ങള്‍, സ്റ്റാറ്റിസ്റ്റിക്‌സ്, ചിത്രങ്ങള്‍, വിവരണങ്ങള്‍ തുടങ്ങിയവ അടങ്ങിയ 900 പേജിലധികമുള്ള എഡിഷനാണ് ഇക്കുറി പുറത്തിറക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!