സച്ചിന്റെ മറ്റൊരു റെക്കോര്‍ഡും കോലി മറികടന്നു

By Web DeskFirst Published Nov 22, 2017, 1:00 PM IST
Highlights

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലി അമ്പതാമത് സെഞ്ച്വറി തികച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ സെഞ്ച്വറിയുമായി കളംനിറഞ്ഞ കോലി മറ്റൊരു റെക്കോര്‍ഡും മറികടന്നിരുന്നു. ഏറ്റവും കുറച്ച് ഇന്നിംഗ്സുകളിൽനിന്ന് അമ്പതാം സെഞ്ച്വറി എന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെയാണ് ഇക്കാര്യത്തിൽ സച്ചിൻ മറികടന്നത്. ക്രിക്കറ്റിൽ 100 സെഞ്ച്വറി നേടിയിട്ടുള്ള സച്ചിൻ അമ്പതാം സെഞ്ച്വറി തികച്ചത് 376 ഇന്നിംഗ്സുകളില്‍നിന്നായിരുന്നു. കോലിയ്‌ക്ക് ഈ നേട്ടത്തിലെത്താൻ 348 ഇന്നിംഗ്സുകളാണ് വേണ്ടിവന്നത്. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംലയ്‌ക്കൊപ്പമാണ് കോലി. ആംലയും 348 ഇന്നിംഗ്സുകളിൽനിന്ന് 50 അന്താരാഷ്‌ട്ര സെഞ്ച്വറി തികച്ചു. സച്ചിന് പുറമെ റിക്കോ പോണ്ടിംഗ്(71), കുമാർ സംഗകാര(63), ജാക്വസ് കാലിസ്(62), ആംല(54), ലാറ(53) എന്നിവരാണ് അന്താരാഷ്‌ട്ര സെഞ്ച്വറികളുടെ കാര്യത്തിൽ കോലിയ്‌ക്ക് മുന്നിലുള്ളത്.

click me!