അക്കാദമി തലത്തിൽ നിന്ന് കഴിവുള്ള യുവപ്രതിഭകളെ കണ്ടെത്തി സീനിയർ ടീമിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്ന ഘടന ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
കൊച്ചി: ഇന്ത്യൻ ഫുട്ബോളിലെ പരിചയസമ്പന്നനായ പരിശീലകൻ തങ്ബോയ് സിങ്തോയെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ 'ഹെഡ് ഓഫ് ഫുട്ബോൾ ഡെവലപ്മെന്റ്' ആയി നിയമിച്ചു. താഴെത്തട്ടിൽ നിന്ന് കൂടുതൽ മികച്ച കളിക്കാരെ കണ്ടെത്തി സീനിയർ ടീമിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ നിർണായക മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിവിധ യൂത്ത് ടീമുകൾ, റിസർവ് ടീം, പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള സ്കൗട്ടിംഗ് ശൃംഖല, പരിശീലകർക്കുള്ള അഡ്വാൻസ്ഡ് ട്രെയിനിങ് എന്നിവയുടെയെല്ലാം സമഗ്ര മേൽനോട്ടം ഇനി തങ്ബോയ് സിങ്തോ വഹിക്കും.
അക്കാദമി തലത്തിൽ നിന്ന് കഴിവുള്ള യുവപ്രതിഭകളെ കണ്ടെത്തി സീനിയർ ടീമിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്ന ഘടന ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. കൂടാതെ റിസർവ് ടീമും യൂത്ത് ടീമുകളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിക്കും. തങ്ബോയ് സിങ്തോയുടെ ദീർഘകാല അനുഭവസമ്പത്ത് ക്ലബ്ബിന്റെ കളിക്കാർക്കും പരിശീലകർക്കും ഒരുപോലെ വലിയ കരുത്തായി മാറുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.
