കൊഹ്‌ലിക്ക് കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്ക്

Web Desk |  
Published : Dec 13, 2016, 01:53 PM ISTUpdated : Oct 04, 2018, 11:26 PM IST
കൊഹ്‌ലിക്ക് കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്ക്

Synopsis

ദുബായ്: പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് കരിയറിലെ ഏറ്റവും മികച്ച നേട്ടം. ടെസ്റ്റ് ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗില്‍ കൊഹ്‌ലി രണ്ടാം സ്ഥാനത്തെത്തി. ഇത് കൊഹ്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ്. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്‌മിത്തിനേക്കാള്‍ 11 പോയിന്റ് പിന്നിലാണ് രണ്ടാമതുള്ള ഇന്ത്യന്‍ നായകന്‍. കൊഹ്‌ലിക്ക് 886 പോയിന്റും സ്റ്റീവന്‍ സ്‌മിത്തിന് 897 പോയിന്റുമാണുള്ളത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇരട്ടസെഞ്ച്വറി നേടിതയോടെയാണ് ഐ സി സി റാങ്കിംഗില്‍ കുതിപ്പ് നടത്താന്‍ കൊഹ്‌ലിക്ക് സാധിച്ചത്. ഒറ്റയടിക്ക് കൊഹ്‌ലിക്ക് 53 പോയിന്റാണ് വര്‍ദ്ധിച്ചത്. അതേസമയം വന്‍ ആധിപത്യത്തോടെ ആര്‍ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി. 904 പോയിന്റുള്ള അശ്വിന്‍ രണ്ടാം സ്ഥാനത്തുള്ള രംഗണ ഹെറാത്തിനേക്കാള്‍ 37 പോയിന്റിന് മുന്നിലാണ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റി അശ്വിന്‍ 12 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ഇരു ഇന്നിംഗ്സുകളിലും ആറു വീതം വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഡല്‍ഹിക്കെതിരായ പോരിന് മുമ്പ് ചെന്നൈക്ക് സന്തോഷവാര്‍ത്ത, വെടിക്കെട്ട് ബാറ്റർ തിരിച്ചെത്തുന്നു, ധോണി പുറത്തുതന്നെ
സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി, 'ഞാൻ വെറുമൊരു തൊഴിലാളി, പന്തെറിയുക എന്നത് മാത്രമാണ് ജോലി'